---
title: "ഓപ്പണിങ്ങിലോ ....? സഞ്ജുവിന് പുതിയ വെല്ലുവിളി; ലോകകപ്പിന് മുമ്പായി പുതിയ പരീക്ഷണത്തിന് ഇന്ത്യ "
english_title: "India-New Zealand may experiment with opening partnership in 4th T20I"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338383/india-new-zealand-may-experiment-with-opening-partnership-in-4th-t20i"
published_at: "2026-01-26T17:48:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69775bfe52099_india_team.jpg"
keywords: []
---

# ഓപ്പണിങ്ങിലോ ....? സഞ്ജുവിന് പുതിയ വെല്ലുവിളി; ലോകകപ്പിന് മുമ്പായി പുതിയ പരീക്ഷണത്തിന് ഇന്ത്യ 

> **Lead Summary:** **ഡൽഹി: ( **[www.truevisionnews.com]** ) **ഇന്ത്യ-ന്യൂസിലൻഡ് നാലാം ടി20യിൽ ഓപ്പണിങ് സഖ്യത്തിൽ പരീക്ഷണം നടത്തിയേക്കുമെന്ന് സൂചന. തകർപ്പൻ ഫോമിലുള്ള വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും. ഇതിനോടകം ഫോം തെളിയിച്ച അഭിഷേകിന് ഇനി ടി20 ലോകകപ്പ് ടീമിലെത്താൻ വെല്ലുവിളികളില്ലെന്നാണ് സൂചന.

## Article Content

**ഡൽഹി: ( **[www.truevisionnews.com]** ) **ഇന്ത്യ-ന്യൂസിലൻഡ് നാലാം ടി20യിൽ ഓപ്പണിങ് സഖ്യത്തിൽ പരീക്ഷണം നടത്തിയേക്കുമെന്ന് സൂചന. തകർപ്പൻ ഫോമിലുള്ള വെടിക്കെട്ട് ഓപ്പണർ അഭിഷേക് ശര്‍മയ്ക്ക് വിശ്രമം നല്‍കിയേക്കും. ഇതിനോടകം ഫോം തെളിയിച്ച അഭിഷേകിന് ഇനി ടി20 ലോകകപ്പ് ടീമിലെത്താൻ വെല്ലുവിളികളില്ലെന്നാണ് സൂചന.

ഇഷാൻ കിഷനെ ഓപ്പണിംഗ് സ്ലോട്ടിലേക്ക് കൊണ്ടുവന്ന് അഭിഷേകിന് വിശ്രമം നല്‍കിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സഞ്ജുവിൻ്റെ മോശം ഫോമിനെ തുടർന്ന് കിഷനെ ലോകകപ്പില്‍ ഓപ്പണിംഗിൽ കളിപ്പിക്കുന്നതിൻ്റെ ഭാഗമായാണിത്.

അഭിഷേകിന് വിശ്രമം നല്‍കാന്‍ തീരുമാനിച്ചാല്‍ ഫോമിലേക്ക് തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറില്‍ തന്നെ കളിക്കും. കഴിഞ്ഞ രണ്ട് മത്സരത്തിലും സൂര്യ അര്‍ധ സെഞ്ചുറി നേടിയിരുന്നു. തിലക് വര്‍മയ്ക്ക് പകരം ടീമിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് നാലാം ടി20യില്‍ ഇടം ലഭിച്ചേക്കും. ദീര്‍ഘ നാളുകള്‍ക്ക് ശേഷമാണ് ശ്രേയസിൻ്റെ വരവ്.

ശ്രേയസിൻ്റേയും സൂര്യയുടേയും ബാറ്റിങ് സ്ഥാനങ്ങളും മാറാന്‍ സാധ്യതയേറെയാണ്. അഞ്ചാമനായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കും. പരമ്പരയില്‍ ബാറ്റ് ചെയ്യാന്‍ ഹാര്‍ദിക്കിന് വേണ്ടുവോളം അവസരം ലഭിച്ചിരുന്നില്ല. ഫിനിഷിംഗ് റോളില്‍ തിളങ്ങുന്ന റിങ്കുവിനെ ആറാമനായും കളിപ്പിച്ചേക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338383/india-new-zealand-may-experiment-with-opening-partnership-in-4th-t20i)