---
title: "അബുദാബിയിൽ മിന്നിത്തിളങ്ങി 'ബെബോ': കരീനയുടെ ഐവറി ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ!"
english_title: "Kareena's ivory look"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338367/kareenas-ivory-look"
published_at: "2026-01-26T16:09:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6977449d73511_TRU1.jpg"
keywords: []
---

# അബുദാബിയിൽ മിന്നിത്തിളങ്ങി 'ബെബോ': കരീനയുടെ ഐവറി ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ!

> **Lead Summary:** **[[truevisionnews.com]]** അബുദാബിയിൽ നടന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുത്തൻ ഷോറൂം ഉദ്ഘാടന വേദിയിൽ ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബോളിവുഡ് സുന്ദരി കരീന കപൂർ ഖാൻ. ആഡംബരവും ലാളിത്യവും ഒരേപോലെ ഒത്തുചേർന്ന 'ഐവറി' ഗൗണിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

## Article Content

**[[truevisionnews.com]]** അബുദാബിയിൽ നടന്ന മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പുത്തൻ ഷോറൂം ഉദ്ഘാടന വേദിയിൽ ഫാഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബോളിവുഡ് സുന്ദരി കരീന കപൂർ ഖാൻ. ആഡംബരവും ലാളിത്യവും ഒരേപോലെ ഒത്തുചേർന്ന 'ഐവറി' ഗൗണിൽ അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടത്.

പ്രശസ്ത ഡിസൈനർ ശ്വേത കപൂറിന്റെ '431-88' എന്ന ലേബലിൽ നിന്നുള്ള 'ഓപൽ സെറ്റ്' ആണ് താരം ഈ ചടങ്ങിനായി തിരഞ്ഞെടുത്തത്. ഏകദേശം 5.2 ലക്ഷം രൂപ വിലമതിക്കുന്ന ഈ വസ്ത്രം കരീനയുടെ ഫാഷൻ ബോധത്തെ ഒരിക്കൽ കൂടി എടുത്തുകാട്ടുന്നതായിരുന്നു.

ലളിതമായ സാറ്റിൻ തുണിയിൽ തയ്യാറാക്കിയ പ്ലഞ്ചിംഗ് നെക്ക്‌ലൈൻ ഡ്രസ്സും, അതിന് മുകളിലായി അണിഞ്ഞ കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത സ്കല്ലോപ് ജാക്കറ്റും താരത്തിന് ഒരു രാജകീയ പരിവേഷം നൽകി. വസ്ത്രത്തിന്റെ സിൽവർ വർക്കുകളും പ്രത്യേക തരം തുന്നൽ രീതികളും കരീനയുടെ ലുക്കിന് കൂടുതൽ മിഴിവേകി.

വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ അക്വാസുറ ബ്രാൻഡിന്റെ ഹൈ ഹീൽസാണ് താരം പാദരക്ഷയായി തിരഞ്ഞെടുത്തത്. ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയത് കരീനയുടെ ആഭരണങ്ങളിലായിരുന്നു. കൈവിരലിലെ വലിപ്പമേറിയ വജ്രമോതിരം ഈ ലുക്കിന്റെ പ്രധാന ആകർഷണമായി മാറി.

ഇതിനൊപ്പം ലളിതമായ ഡയമണ്ട് കമ്മലുകൾ കൂടി ചേർന്നപ്പോൾ ക്ലാസിക് ലുക്ക് പൂർത്തിയായി. ഗ്ലോസി മേക്കപ്പും പിന്നിലേക്ക് ഒതുക്കിക്കെട്ടിയ ബ്രെയ്ഡഡ് ബൺ ഹെയർസ്റ്റൈലും കരീനയുടെ സൗന്ദര്യം വർദ്ധിപ്പിച്ചു. മോഡേൺ വസ്ത്രധാരണത്തെ എങ്ങനെ പാരമ്പര്യത്തിന്റെ തിളക്കവുമായി കോർത്തിണക്കാം എന്ന് കരീന ഈ ലുക്കിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338367/kareenas-ivory-look)