---
title: "മധുരപ്രിയരാണോ? എങ്കിൽ ഈ സ്പെഷ്യൽ ഇലയട ഒന്ന് ട്രൈ ചെയ്യൂ"
english_title: "Husband kills wife in Pampady, commits suicide; wire rod recovered from the spot, police investigating"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338354/Do-you-have-a-sweet-tooth-Then-try-this-special-Ilayada."
published_at: "2026-01-26T15:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697745ab8b89f_wire_rod_recovered_from_the_spot,_police_investigating.jpg"
keywords: []
---

# മധുരപ്രിയരാണോ? എങ്കിൽ ഈ സ്പെഷ്യൽ ഇലയട ഒന്ന് ട്രൈ ചെയ്യൂ

> **Lead Summary:** [ മലയാളികളുടെ ഭക്ഷണസംസ്കാരത്തിൽ മധുരപലഹാരങ്ങൾക്ക് എന്നും പ്രത്യേക സ്ഥാനമാണുള്ളത്. സദ്യയായാലും വൈകുന്നേരത്തെ ചായയ്ക്കൊപ്പമുള്ള ലഘുഭക്ഷണമായാലും നാടൻ രുചികൾ നമ്മെ എപ്പോഴും കൊതിപ്പിക്കും. അത്തരത്തിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇലയട. വാഴയിലയുടെ മണവും ശർക്കരയുടെയും തേങ്ങയുടെയും മധുരവും ഇഴചേരുന്ന ഈ വിഭവം ആരോഗ്യപ്രദവും രുചികരവുമാണ്. നാവിലൂറുന്ന ഇലയട എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

[ മലയാളികളുടെ ഭക്ഷണസംസ്കാരത്തിൽ മധുരപലഹാരങ്ങൾക്ക് എന്നും പ്രത്യേക സ്ഥാനമാണുള്ളത്. സദ്യയായാലും വൈകുന്നേരത്തെ ചായയ്ക്കൊപ്പമുള്ള ലഘുഭക്ഷണമായാലും നാടൻ രുചികൾ നമ്മെ എപ്പോഴും കൊതിപ്പിക്കും. അത്തരത്തിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഒന്നാണ് ഇലയട. വാഴയിലയുടെ മണവും ശർക്കരയുടെയും തേങ്ങയുടെയും മധുരവും ഇഴചേരുന്ന ഈ വിഭവം ആരോഗ്യപ്രദവും രുചികരവുമാണ്. നാവിലൂറുന്ന ഇലയട എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകള്‍**

ഉണക്കലരി – 500 ഗ്രാം

ശര്‍ക്കര -500 ഗ്രാം

തേങ്ങ ചിരകിയത് – 2 എണ്ണം

വാഴപ്പഴം – 1

നെയ്യ് -2 ടീസ്പൂണ്‍

പഞ്ചസാര -1 ടീസ്പൂണ്‍

വാഴയില – പൊതിയാന്‍ പാകത്തിന്

പഞ്ചസാര- ഒരു സ്പൂണ്‍

**തയ്യാറാക്കുന്ന വിധം:**

മാവ് തയ്യാറാക്കുന്നതിനായി പച്ചരി 5 മണിക്കൂർ കുതിർത്ത ശേഷം നല്ലതുപോലെ നൈസ് ആയി പൊടിച്ചെടുക്കുക. ഈ മാവിലേക്ക് അല്പം നെയ്യും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ആവിശ്യത്തിന് വെള്ളവും ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കുക.

ഫില്ലിംഗ് തയ്യാറാക്കാനായി പൊടിയായി അരിഞ്ഞ ശർക്കരയും ചിരകിയ തേങ്ങയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും അല്പം നെയ്യും കൂടി ചേർത്ത് ഇളക്കുക.

വാട്ടിയ വാഴയിലയിൽ തയ്യാറാക്കി വെച്ചിരിക്കുന്ന അരിമാവ് കനം കുറച്ച് പരത്തുക. ഇതിന് മുകളിലായി ശർക്കര-തേങ്ങ മിശ്രിതം നിരത്തുക. കൂടുതൽ രുചി വേണമെന്നുണ്ടെങ്കിൽ നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ഇതിന് മുകളിൽ ചേർക്കാവുന്നതാണ്.

ഇല മടക്കിയ ശേഷം ഇഡ്ഡലി പാത്രത്തിൽ വെച്ച് ആവിയിൽ വേവിക്കുക. ഏകദേശം 20-25 മിനിറ്റ് വേവിച്ചാൽ രുചികരമായ അട തയ്യാർ!

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338354/Do-you-have-a-sweet-tooth-Then-try-this-special-Ilayada.)