---
title: "മീനങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു"
english_title: "Man injured in bike accident in Meenangadi dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338348/man-injured-in-bike-accident-in-meenangadi-dies-while-undergoing-treatment-new"
published_at: "2026-01-26T14:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697733d43465a_bike_accident_in_Meenangadi_dies.jpg"
keywords: []
---

# മീനങ്ങാടിയിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

> **Lead Summary:** കല്‍പ്പറ്റ: മീനങ്ങാടിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണങ്ങുവയൽ സ്വദേശി മരിച്ചു. കൊന്നക്കാട്ടുവിളയിൽ സൈദലവി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം.

## Article Content

കല്‍പ്പറ്റ: മീനങ്ങാടിയിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണങ്ങുവയൽ സ്വദേശി മരിച്ചു. കൊന്നക്കാട്ടുവിളയിൽ സൈദലവി ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മീനങ്ങാടി 53-ല്‍ വെച്ചായിരുന്നു അപകടം.

കാല്‍നടയാത്രികനായിരുന്ന സൈദലവിയെ ബുള്ളറ്റ് ബൈക്ക് വന്നിടിക്കുകയായിരുന്നു. തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഓടിക്കൂടി നാട്ടുകാരും മറ്റും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവിടെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338348/man-injured-in-bike-accident-in-meenangadi-dies-while-undergoing-treatment-new)