---
title: "റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി"
english_title: "Minister Kadannappally Ramachandran collapses during Republic Day event admitted to hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338260/minister-kadannappally-ramachandran-collapses-during-republic-day-event-admitted-to-hospital"
published_at: "2026-01-26T10:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976ef8a55fe4_kadannappali_ramachandan.jpg"
keywords: []
---

# റിപ്പബ്ലിക് ദിന പരിപാടിക്കിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു, ആശുപത്രിയിലേക്ക് മാറ്റി

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂരിൽ റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസം​ഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസം​ഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീണു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസം​ഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** കണ്ണൂരിൽ റിപ്പബ്ളിക് ദിനാഘോഷത്തിൽ പ്രസം​ഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. പ്രസം​ഗിച്ചു കൊണ്ടിരിക്കവേ അദ്ദേഹം തളർന്നു വീണു. പരേഡിൽ പതാക ഉയർത്തിയതിന് ശേഷം പ്രസം​ഗിക്കുമ്പോളാണ് തലകറക്കം അനുഭവപ്പെട്ടത്.

അദ്ദേഹം തളര്‍ന്ന് വീഴാൻ പോകവേ എല്ലാവരും താങ്ങിപ്പിടിച്ചു. കുഴപ്പമില്ലെന്ന് അദ്ദേഹം നേരിട്ട് മാധ്യമങ്ങളോട് അറിയിച്ചു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നേരം വിശ്രമിച്ചതിന് ശേഷം അദ്ദേഹം നടന്നാണ് വാഹനത്തിൽ കയറി ആശുപത്രിയിലേക്ക് പോയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338260/minister-kadannappally-ramachandran-collapses-during-republic-day-event-admitted-to-hospital)