---
title: "അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം, ഫോണിൽ നിർണായക തെളിവുകൾ"
english_title: "Mother and daughter commit suicide; Unnikrishnan's interest in boyfriends, crucial evidence on phone"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338253/mother-and-daughter-commit-suicide-unnikrishnans-interest-in-boyfriends-crucial-evidence-on-phone"
published_at: "2026-01-26T09:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976e89ea7b09_Unnikrishnans_interest_in_boyfriends,_crucial_evidence_on_phone.jpg"
keywords: []
---

# അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ഉണ്ണിക്കൃഷ്ണന് ആൺസുഹൃത്തുക്കളോട് താൽപര്യം, ഫോണിൽ നിർണായക തെളിവുകൾ

> **Lead Summary:** തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ഗൃഹനാഥനായ ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.

## Article Content

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ഗൃഹനാഥനായ ഉണ്ണിക്കൃഷ്ണന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു.

സോഷ്യൽ മീഡിയയിലെയും മറ്റും ആൺകൂട്ടായ്മകളുടെ പല ഗ്രൂപ്പുകളിലും ഉണ്ണിക്കൃഷ്ണൻ അംഗമായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഉണ്ണിക്കൃഷ്ണന് ആൺസുഹൃത്തുക്കളോട് ആയിരുന്നു താൽപര്യം എന്നും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. കുടുംബത്തെ തകർക്കുന്ന രീതിയിലുള്ള ഇയാളുടെ ഇത്തരം ഇടപെടലുകളാണോ ആത്മഹത്യയ്ക്ക് പിന്നിലെ പ്രേരണയെന്ന് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

ആണുങ്ങൾക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും താൽപര്യം കാണിച്ചിരുന്നു. മൊബൈൽ ഫോൺ പരിശോധനയിൽ ഇതിന് തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ആറു വർഷത്തിനിടെ ഗ്രീമയുടെ വീട്ടിൽ ഉണ്ണികൃഷ്ണൻ പോയത് ഒരു ദിവസം മാത്രമാണ്. ഇവർ തമ്മിൽ ഒന്നിച്ച് കഴിഞ്ഞത് 54 ദിവസവും. തന്നോടുള്ള അവഗണയാണ് മരണ കാരണം എന്ന് ഗ്രീമ ആത്‍മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338253/mother-and-daughter-commit-suicide-unnikrishnans-interest-in-boyfriends-crucial-evidence-on-phone)