---
title: "കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്ക് "
english_title: "Accident after two KSRTC buses collide in Neyyattinkara."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338239/accident-after-two-ksrtc-buses-collide-in-neyyattinkara"
published_at: "2026-01-26T07:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976cc8fce398_accident.jpg"
keywords: []
---

# കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം: ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്ക് 

> **Lead Summary:** **തിരുവനന്തപുരം: **നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു. രാവിലെ 5.45നാണ് അപകടമുണ്ടായത്.

## Article Content

**തിരുവനന്തപുരം: **നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. ഡ്രൈവർക്കും എട്ട് യാത്രക്കാർക്കും പരിക്കേറ്റു. രാവിലെ 5.45നാണ് അപകടമുണ്ടായത്.

നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് നെയ്യാറ്റിൻകരയിലേക്കും പോയ കെഎസ്ആർടിസി ബസുകളാണ് കൂട്ടിയിടിച്ചത്. രണ്ട് ബസുകളിലുമുണ്ടായിരുന്ന എട്ട് യാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഇവരുടെ പരിക്ക് ​ഗുരുതരമല്ലെന്ന വിവരമാണ് പുറത്തു വരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338239/accident-after-two-ksrtc-buses-collide-in-neyyattinkara)