---
title: "കാവലായ് കാൽനൂറ്റാണ്ട്; കെഎച്ച്എസ്ടിയു സിൽവർ ജൂബിലി സമ്മേളനത്തിന് കോഴിക്കോട് വേദിയാകുമ്പോൾ"
english_title: "When Kozhikode becomes the venue for the KHSTU Silver Jubilee Conference"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338209/when-kozhikode-becomes-the-venue-for-the-khstu-silver-jubilee-conference-NEW-"
published_at: "2026-01-25T17:00:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6976000a7fa3d_CLG.jpg"
keywords: []
---

# കാവലായ് കാൽനൂറ്റാണ്ട്; കെഎച്ച്എസ്ടിയു സിൽവർ ജൂബിലി സമ്മേളനത്തിന് കോഴിക്കോട് വേദിയാകുമ്പോൾ

> **Lead Summary:** **കോഴിക്കോട് : **കരുതലിൻ്റെ കാവലായ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ കെഎച്ച്എസ്ടിയു സിൽവർ ജൂബിലി സമ്മേളനത്തിന് കോഴിക്കോട് വേദിയാകുന്നു. സംഘടനയുടെ പിന്നിട്ട വഴിത്താരകൾ കേരള ഹയർ സെക്കണ്ടറി ടീച്ചേഴ് യൂണിയൻ അധ്യക്ഷൻ കെ.ടി അബ്ദുൾ ലത്തീഫ് വിവരിക്കുന്നു.

## Article Content

**കോഴിക്കോട് : **കരുതലിൻ്റെ കാവലായ് കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ കെഎച്ച്എസ്ടിയു സിൽവർ ജൂബിലി സമ്മേളനത്തിന് കോഴിക്കോട് വേദിയാകുന്നു. സംഘടനയുടെ പിന്നിട്ട വഴിത്താരകൾ കേരള ഹയർ സെക്കണ്ടറി ടീച്ചേഴ് യൂണിയൻ അധ്യക്ഷൻ കെ.ടി അബ്ദുൾ ലത്തീഫ് വിവരിക്കുന്നു.

*കൂലം കുത്തി ഒഴുകുന്ന പുഴയെ നോക്കി കുട്ടി ചോദിച്ചത്രെ*

* ഈ ഊക്ക് എവിടുന്ന് ലഭിച്ചെന്ന് തുളളിയായിരുന്നപ്പോൾ*

*അനുഭവിച്ച ഒറ്റപ്പെടലിന്റെ ഓർമയിൽ നിന്ന് പുഴ പറഞ്ഞു.*

കാൽ നൂറ്റാണ്ട് മുമ്പ് ബിരുദവും ബിരുദാനന്തര ബിരുദവും ബി എഡും യോഗ്യത നേടിയ നൂറു കണക്കിന് ഉദ്യോഗാത്ഥികൾ ഹയർ സെക്കണ്ടറി അധ്യാപകരായി ജോലിയിൽ പ്രവേശിച്ചെങ്കിലും അവർക്ക് വർഷങ്ങളോളം നിയമനാംഗീകാരമോ ശമ്പളമോ നേടി കൊടുക്കാൻ ആരുമില്ലാതെ ഒറ്റപെട്ടു പോയ ഘട്ടത്തിൽ അവർ ഒന്നിച്ചണിചേർന്ന് കുതിപ്പായി മാറി വിജയഗാഥ തീർത്തതിന്റെ സംഘടനാ രൂപമാണ് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ .

കോടതിയിൽ ഒന്നിന് പുറകെ ഒന്നായി അന്യായം ഫയൽ ചെയ്തും തിരുവനന്തപുരത്ത് വല്ലവിധേനയും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നേടേണ്ടതല്ല അധ്യാപകരുടെ ആവശ്യങ്ങളുo അവകാശങ്ങളുമെന്നും തിരിച്ചറിഞ്ഞതിന്റെ പശ്ചാതലത്തിൽ കൂടി വേണം കെ എച്ച് എസ് ടി യു രൂപീകരണത്തെ വിലയിരുത്താൻ.

പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപക പ്രസ്ഥാനങ്ങളോട് സഹകരിച്ചും കേരളത്തിന്റെ പൊതു നന്മക്കായി പ്രവർത്തിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് സഹകരിച്ചും സഹായം തേടിയും പൊതു വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് ഹയർ സെക്കണ്ടറി മേഖലയിൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇല്ലാതാക്കാനും മേഖലയെ ശാക്തീകരിക്കാനും അധ്യാപക സർവീസ് മേഖലയിൽ ശക്തിപ്പെട്ടുകൊണ്ടിരുന്ന രാഷ്ട്രീയ അടിമത്വ മനോഭാവത്തെ പ്രതിരോധിച്ച്‌ നിർത്താനും ഉതകുന്ന വിധത്തിൽ സംഘടനാ സംവിധാനത്തിലേക്ക് ഹയർ സെക്കണ്ടറി അധ്യാപകരെ അണിനിരത്തുക എന്ന ലക്ഷ്യം കൂടി മുൻ നിർത്തിയാണ് സംഘടനാ രൂപികരണം നടക്കുന്നത്.

1964 ലെ കോത്താരി കമ്മീഷൻ റിപ്പോർട്ട് അടിസ്ഥാനമാക്കി 1968 ൽ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം പാർലമെന്റ് അംഗീകരിച്ചതോടെ 10+2 +3 വിദ്യാഭ്യാസ ഘടന നിലവിൽ വന്നു.

സ്കൂൾ അങ്കണത്തിൽ പ്ലസ് ടു വ്യതിരിക്തമായി നിലനിർത്തണമെന്നതായിരുന്ന കോത്താരി കമ്മീഷന്റെ സുവ്യക്തമായ അഭിപ്രായം.  ഇതിന്റെ ചുവട് പിടിച്ച് കേരളത്തിലും 1990-91 അധ്യയന വർഷം പ്ലസ് ടു ആരംഭിച്ചെങ്കിലും 1998 ലാണ് കൂടുതൽ സ്ക്കൂളുകളിൽ പ്ലസ് ടു കോഴ്സ് ആരംഭിക്കാൻ കഴിഞ്ഞത്.

2001 ൽ യുജിസി യുടെ കർശന നിർദ്ദേശപ്രകാരം പ്രീഡിഗ്രി ഡീലിംങ്കിംഗ് പൂർത്തിയാക്കുകയും +2 സാർവ്വത്രികമായി തീരുകയും ചെയ്തു. ദൗർഭാഗ്യവശാൽ പ്രാരംഭ ഘട്ടത്തിൽ തന്നെ സംവിധാനം പ്രതിസന്ധിയിലകപ്പെട്ടു.

മലബാറിനോടടക്കം പ്ലസ്ടു അനുവദിക്കുന്നതിൽ വിവേചനം കാണിച്ചു. അനുവദിച്ച സ്കൂളിൽ തസ്തിക സൃഷ്ടിക്കാതെ 6500 ൽ അധികം അധ്യാപകർക്ക് ശമ്പളം നൽകാതെ നായനാർ മന്ത്രി സഭ അധികാരം വിട്ടൊഴിഞ്ഞു.

> നിയമനം നേടി ശമ്പളം വാങ്ങി തുടങ്ങിയ അധ്യാപകരോട് സെറ്റ് പരീക്ഷ യോഗ്യത നേടണമെന്ന് ഉത്തരവിറക്കി മേഖലയെ അസ്വസ്ത പ്പെടുത്തി. അന്ന് "പുറത്ത് പോവേണ്ടി വരുമല്ലോ മാഷെ എന്ന കുത്തുവാക്ക് ചൊല്ലി പരിഹസിച്ചവർ ഇന്ന് കെ ടെറ്റ് പരീക്ഷയുടെ പേരിൽ കണ്ണീരണിയുന്നുവെന്നത് മറ്റൊരു വിരോധാഭാസം.

അന്ന് ഹയർ സെക്കണ്ടറിക്കാർക്ക് സെറ്റ് അടിച്ചേല്പിച്ചവർ തന്നെയാണ് ഇന്ന് പ്രൈമറി - സെക്കണ്ടറി അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കാൻ സാഹചര്യം ഒരുക്കിയതും.

മികച്ച യോഗ്യതയും യുവത്വത്തിന്റെ പ്രസരിപ്പും കരുത്തായി മാറ്റിയ നൂറുക്കണക്കിന് അധ്യാപകർ സ്കൂളുകളിൽ ഒന്നിച്ചെത്തിയതോടെ നമ്മുടെ പൊതു വിദ്യാഭ്യാസത്തിന് ഉണർവ് പകർന്നു. എന്നാൽ സംഘടനാ പക്ഷപാതിത്വം ബാധിച്ച ചിലർക്കും ചില സംഘടനകൾക്കും ഇതൊന്നും ദഹിച്ചില്ല.

അവർ ഭരണ സ്വാധീനത്തിൽ ഹയർ സെക്കണ്ടറിയെ തകർക്കാൻ കച്ചകെട്ടി ഇറങ്ങുന്നതും നാം കണ്ടു. പ്ലസ്ടു സ്കൂൾ സംവിധാനത്തിൽ വ്യതിരിക്തമായി നിലകൊളളണമെന്ന ആശയത്തെ പൊളിക്കാൻ കിട്ടിയ സന്ദർഭങ്ങളിൽ ഒക്കെ കരുക്കൾ നീക്കി.

ഹയർ സെക്കണ്ടറി അധ്യാപകരുടെ ശമ്പളം വെട്ടിക്കുറക്കാൻ പ്രത്യേക ശമ്പള സ്കെയിൽ തന്നെ ഉണ്ടാക്കി . 2001 ലെ ആൻറണി ഗവൺമെന്റിൽ വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പി രൂപപെടുത്തിയ ഹയർ സെക്കണ്ടറി കരിക്കുലം കമ്മിറ്റി പിരിച്ച് വിട്ടു.

സ്കൂൾ വിദ്യാഭ്യാസത്തിലെ വിവിധ മേഖലകളെ streamline ചെയ്യുന്നതിനെന്ന് പറഞ്ഞ് -2 മുതൽ പ്ലസ് ടു വരെ ഒന്നാക്കാൻ എം.എ ബേബിയുടെ കാലത്ത് കെ ഇ ആർ അടക്കം പരിഷ്ക്കരിക്കുന്നതിന് മുൻ ചീഫ് സെക്രട്ടറി സി പി നായരെ വച്ച് കമ്മിറ്റിയുമുണ്ടാക്കി.

കമ്മിറ്റി റിപ്പോർട്ട് എസ് സി ഇ ആർട്ടിയിൽ ഇപ്പോഴും പൊടി പിടിച്ച് കിടക്കുന്നുണ്ട് ) ഒമ്പതാം ശമ്പള പരിഷ്ക്കരണത്തിൽ ഹയർ സെക്കണ്ടറി അധ്യാപകരുടെ ശമ്പള സെകയിലിന് സമാനമായ മറ്റെല്ലാ തസ്തികകളുടെയും സ്കെയിൽ ഉയർത്തിയപ്പോൾ ഹയർ സെക്കണ്ടറി ജൂനിയർ സീനിയർ സെകയിലുകൾ വെട്ടി നിരത്തി .

അച്യുതാനന്ദൻ ഗവർൺമെന്റിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെ മുനിർത്തി വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ സെക്കണ്ടറി ഹയർ സെക്കണ്ടറി ലയനം ആവശ്യo ഉയർത്തി വീണ്ടും ഇവർ രംഗത്ത് വന്നു.

2016 ൽ ഖാദർ കമ്മിറ്റിയെ വെച്ച് ഇതിനുള്ള ശ്രമങ്ങളും തുടരുകയാണിപ്പോൾ.അനുസ്യൂതം തുടർന്ന ഇത്തരം പ്രതിസന്ധികളെ അവസരമാക്കി മാറ്റി ഹയർ സെക്കണ്ടറി മേഖലയെ നാളിതു വരെ സംരക്ഷിച്ച് നിർത്തുകയും ശാക്തീകരിക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് സിൽവർ ജൂബിലി സമ്മേളനം 2026 ജനുവരി 26,27, 28 തിയ്യതികളിലായി കോഴിക്കോട് ചേരുന്നത്.

1999 മുതൽ 2002 വരെ നിയമിക്കപ്പെട്ട അധ്യാപകരുടെ നിയമനാംഗീകാരത്തിനും ശമ്പളത്തിനും വേണ്ടി 2003 ലെ കോഴിക്കോട് നടന്ന സoസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചതും  ക്ഷോഭിതനായെങ്കിലും വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി പിറ്റേന്ന് സംഘടനാ നേതാക്കളെ ഗസ്റ്റ് ഹൗസിൽ ചർച്ചയ്ക്ക് വിളിച്ച് തസ്തികനിർണയവും നിയമനാംഗീകാരവും ഉടൻ നൽകാൻ തീരുമാനിച്ചതും ചരിത്രം .

സെഷ്യൽ റൂൾസ് തെയ്യാറാക്കി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പി.എസ് സി നിയമനം 2005 മുതൽ പ്രാബല്യത്തിൽ കൊണ്ട് വരുന്നതിനും സംഘടന വിജയിച്ചു. ഇടി മുഹമദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് ഹയർ സെക്കണ്ടറിക്ക് ചിറകായി ആർഡിഡി ഓഫീസ് ആരംഭിച്ചു.

ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ശമ്പള പരിഷ്കരണത്തിലെ അപാകം പരിഹരിച്ചെടുത്തു. ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ് പലരും ഉപക്ഷിച്ച ഈ വിഷയത്തെ 2014 ൽ വിജയത്തിലെത്തിക്കുന്നതിൽ പോരാട്ടവും സമ്മർദ്ദവും ഒരുപോലെ നടത്തി.

മലപ്പുറത്ത് വെച്ച് നടന്ന 10-ാം സംസ്ഥാന സമ്മേളനത്തിൽ ഈ ആവശ്യം അധ്യാപകരെ സാക്ഷിനിർത്തി അഭിവന്ദ്യനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ മുമ്പാകെ ഉന്നയിച്ചപ്പോൾ അത് പരിഹരിച്ചു കൊടുക്കാൻ സർക്കാർ തെയ്യാറാവണം എന്ന് പ്രഖ്യാപിക്കുകയും ഉത്തരവായി വരുന്നത് വരെ ഞങ്ങൾക്ക് ഒപ്പം നിൽക്കുകയും ചെയ്ത തങ്ങളുടെ ഇടപെടൽ പ്രത്യേകം സ്മരിക്കുന്നു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി അഭിവന്ദ്യനായ കെ എം മാണി സാർ എന്നിവരുടെ സഹായവും കൃതജ്ഞതയോടെ ഓർക്കുന്നു.

ഹയർ സെക്കണ്ടറിയിൽ ശനിയാഴ്ച്ച പ്രവൃത്തി ദിവസം ഒഴിവാക്കി എടുക്കുന്നതിലും കൂടുതൽ ആർഡിഡി ഓഫീസുകൾ സ്ഥാപിച്ച് സംവിധാനത്തെ ശക്തി പെടുത്തുന്നതിനും 2013ലെ പാഠ്യപദ്ധതി പരിഷ്ക്കരണം വഴി വി.എച്ച് എസ്ഇയിൽ ആദ്യമായി 12 വിഷയങ്ങൾക്ക് പാഠപുസ്തകം തെയ്യാറാക്കി മാതൃക കാണിച്ചതിലും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദ്ദറബ്ബ് നടത്തിയ ശ്രമങ്ങൾ ഓർമ്മിക്കപെടേണ്ടതാണ്.

കഴിഞ്ഞ 9 വർഷം അധികാരത്തിൽ ഇരുന്ന വർ ഹയർ സെക്കണ്ടിക്കൊ പൊതു വിദ്യാഭ്യാത്തിന് ഗുണപരമായി ഒന്നും ചെയ്തില്ല. ഭിന്ന ശേഷി പ്രശ്നം പരിഹരിച്ച് നിയമനങ്ങൾ സാധ്യമാകുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. എൻ എസ് എസ് സുപ്രീകോടതിയിൽ നി ന്ന് നേടിയ വിധി സമാന സ്വാഭാവത്തിൽ മറ്റ് മാനേജ്മെന്റ്കളും നടത്തിയ നിയമനങ്ങൾക്കു ബാധകമാക്കി കൊണ്ട് ഉത്തരവിറക്കിയില്ല.

13500 അധ്യാപകർ ശമ്പളമില്ലാതെ ഇന്നും ബുദ്ധിമുട്ടുന്നു. ശമ്പള പരിഷ്ക്കരണം ഇനിയും പ്രഖ്യാപിച്ചില്ല. കഴിഞ്ഞ പരിഷ്ക്കരണത്തിന്റെ കൂടിശ്ശിക ഇനിയും തന്ന് തീർത്തിട്ടില്ല. 187 മാസത്തെഡി.എ കുടിശ്ശിക ഇനത്തിൽ ക്ലാസ് ഫോർ ജീവനക്കാർ മുതൽ എല്ലാ ജീവനക്കാർക്കും1.5 ലക്ഷം മുതൽ 9.5 ലക്ഷം വരെ സർക്കാർ കൊടുത്തു വീട്ടാനുണ്ട്.

സ്റ്റാറ്റൂട്ടറി പെൻഷൻ പുനസ്ഥാപിക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ ഉറപ്പായ പെൻഷൻ എന്നാണ് പറയുന്നത്. ജീവനക്കാരുടെയും അധ്യാപകരുടെയും ഇത്തരം ആവശ്യങ്ങൾ മുൻനിർത്തി രാപകൽ സമരവും പണിമുടക്കും കെ എച്ച് എസ് ടി യു അടക്കം നടത്തി. തെരത്തെടുപ്പ് വിളിപ്പാടകലെ എത്തിനിൽകുമ്പോൾ പ്രഖ്യാപനം പ്രഹസനമാവും.

ജീവനക്കാരന്റെ ആവശ്യങ്ങളോട് അനുതാപവും പരിഹരിക്കാനുളള കാര്യപ്രാപ്തിയും കൈമുതലായുള്ള ഒരുസർക്കാറിൽ മാത്രമെ നമുക്ക് ഇനി പ്രതീക്ഷയുള്ളൂ. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഒരിടത്തും സെക്കുലറിസം എന്ന ഒരു വാക്കുo പരാമർശിച്ചട്ടില്ല.

എന്നാലും മുന്നണി നേതാക്കൾ പോലും അറിയാതെ അതിന്റെ പ്രകടിത രൂപമായ പി എം ശ്രീയിൽ ഒപ്പിടുന്നു പുതിയ സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത് ജാഗ്രതയോടെ കേരളത്തിന്റെ പൊതു നന്മക്കായി പോരാട്ടവീര്യത്തോടെ നിലയുറപ്പിക്കുക എന്നതാണ്.

ഗ്രാമീണ മേഖലയിലെ പാവപ്പെട്ട കുട്ടികൾക്ക് പോലും അവസരങ്ങളുടെ അതിരുളില്ലാത്ത ആകാശങ്ങളിലേക്ക് പറന്നുയരാൻ അവരെ പ്രാപ്തമാക്കണം. ഡിവൈസുകൾ എത്ര മാറിയാലും അധ്യാപകന്റെ പ്രസക്തി മായില്ല.ആ ഓർമയിൽ ക്ലാസ് മുറികളിൽ ഇടപെടുക. ഗുണമേന്മക്ക് അതു മതി.

സിൽവർ ജൂബിലി ആഘോഷങ്ങളിൽ എത്തി നിൽക്കുമ്പോൾ പ്രാരംഭ ദിശയിൽ നമുക്ക് നേതൃത്വം നൽകിയ സിപി ചെറിയ മുഹമ്മദിനെയും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമുക്കൊപ്പം ദീർഘകാലം പ്രവർത്തിച്ച ടി.വി.ഇബ്രാഹിം എം എൽ എ യെയും ഓർക്കാതെ വയ്യ.

പിന്നിട്ട വഴിയിൽ നമുക്കായി പ്രവർത്തിച്ച് നമ്മെ വിട്ട് പിരിഞ്ഞ പ്രിയപ്പെട്ട സി.എച്ച് മുസ്സ മാസ്റ്ററെയും ഖ്വാജ മാഷെയും എം.സിദ്ദീഖ് സാറെയും ഓർക്കാതെ പോകാൻ കഴിയില്ല. ഗോൾഡൻ ജൂബിലിയിലേക്കുള നമ്മുടെ പ്രയാണത്തിന് സാധ്യതയൊരുക്കാൻ ഇവിടെ ഉണ്ടാവണം ഹയർ സെക്കണ്ടറിയും പൊതുവിദ്യാഭ്യാസവും .

ഒരു പോറലുമേൽക്കാതെ.... കോഴിക്കോട് സ്ഥിതി ചെയ്യുന്ന കെ എച്ച് എസ് ടിയു ഭവനും തിരുവനന്തപുരത്ത് പണി പൂർത്തിയാവുന്ന എംപ്ലോയീസ് ആൻറ് ടീച്ചേർസ് ഭവനും വളർച്ചയുടെ അടയാളപെടുത്തലായി നമുക്ക് മുന്നിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338209/when-kozhikode-becomes-the-venue-for-the-khstu-silver-jubilee-conference-NEW-)