---
title: "'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്'; പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍"
english_title: "Flex boards in support of V Kunhikrishnan in Payyannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338178/flex-boards-in-support-of-v-kunhikrishnan-in-payyannur"
published_at: "2026-01-25T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975d1f544a6b_vs.jpg"
keywords: []
---

# 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്'; പയ്യന്നൂരില്‍ വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍

> **Lead Summary:** **കണ്ണൂർ: ** പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനനും പാർട്ടി നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍.

## Article Content

**കണ്ണൂർ: ** പയ്യന്നൂർ എംഎല്‍എ ടിഐ മധുസൂദനനും പാർട്ടി നേതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയർത്തിയ സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍.

വിഎസ് അച്യുതാനന്ദനൊപ്പമുള്ള കുഞ്ഞികൃഷ്ണന്റെ ചിത്രവും ചേർത്താണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. 'നിങ്ങൾ കാട്ടിയ പാതയിലൂടെ മുന്നോട്ടിനിയും മുന്നോട്ട്' എന്നും ഫ്ലക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പയ്യന്നൂർ തായിനേരിയില്‍ ഫ്ലക്സ് വെച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി വി കുഞ്ഞികൃഷ്ണന്‍ തന്‍റെ ആരോപണം വീണ്ടും ശക്തമാക്കിയത്.

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338178/flex-boards-in-support-of-v-kunhikrishnan-in-payyannur)