---
title: "ഇറച്ചിപ്രേമികൾക്ക് പണി കിട്ടി! റിപ്പബ്ലിക് ദിനത്തിൽ നോൺവെജ് വേണ്ട: കലക്ടറു‌ടെ വിലക്ക്"
english_title: "Manoj Mahajan issues order banning sale of meat on Republic Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338172/manoj-mahajan-issues-order-banning-sale-of-meat-on-republic-day"
published_at: "2026-01-25T12:43:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975c2c9200ac_dxg.jpg"
keywords: []
---

# ഇറച്ചിപ്രേമികൾക്ക് പണി കിട്ടി! റിപ്പബ്ലിക് ദിനത്തിൽ നോൺവെജ് വേണ്ട: കലക്ടറു‌ടെ വിലക്ക്

> **Lead Summary:** **കോറാപുത്ത് : **റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണ വിൽപന പാടില്ലെന്ന് കോറാപുത്ത് ജില്ലാ കലക്ടർ മനോജ് മഹാജൻ ഉത്തരവിറക്കി.

## Article Content

**കോറാപുത്ത് : **റിപ്പബ്ലിക് ദിനത്തിൽ മാംസഭക്ഷണ വിൽപന പാടില്ലെന്ന് കോറാപുത്ത് ജില്ലാ കലക്ടർ മനോജ് മഹാജൻ ഉത്തരവിറക്കി.

നിരോധനം ഉറപ്പുവരുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും തഹസീൽദാർമാർക്ക് കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.

രാജ്യം 77–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിരോധനം എന്ന് ഉത്തരവിൽ പറയുന്നു. അച്ചടക്കം നിലനിർത്തുന്നതിന്റെ ഭാഗമാണ് നിരോധനമെന്നാണ് കലക്ടറുടെ വിശദീകരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338172/manoj-mahajan-issues-order-banning-sale-of-meat-on-republic-day)