---
title: "'സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വികാരമില്ല, ജനങ്ങൾ മുന്നോട്ട് വെച്ച വിമർശനം ഉൾക്കൊള്ളും'"
english_title: "MVGovindan says there is no sentiment among the people against the government"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338165/mvgovindan-says-there-is-no-sentiment-among-the-people-against-the-government"
published_at: "2026-01-25T11:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975b3186ae8c_mv.jpg"
keywords: []
---

# 'സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വികാരമില്ല, ജനങ്ങൾ മുന്നോട്ട് വെച്ച വിമർശനം ഉൾക്കൊള്ളും'

> **Lead Summary:** **തിരുവനന്തപുരം: **സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഐഎം നടത്തിയ ​ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: **സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ വികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. സിപിഐഎം നടത്തിയ ​ഗൃഹ സമ്പർക്ക പരിപാടിയിൽ അത് വ്യക്തമായെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

പാർട്ടി ജനങ്ങളുമായി അടുക്കണമെന്ന് ​ഗൃഹസന്ദർശനത്തിൽ വ്യക്തമായി. ജനങ്ങൾ മുന്നോട്ട് വെച്ച വിമർശനം ഉൾക്കൊള്ളും. പേരായ്മകൾ തിരുത്തി മുന്നോട്ട് പോകും. ജനങ്ങളുടെ നിർദ്ദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338165/mvgovindan-says-there-is-no-sentiment-among-the-people-against-the-government)