---
title: "'സോണിയ ​ഗാന്ധി, അടൂർ പ്രകാശ് പരനാറി'; വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ ഓഡിയോ സന്ദേശം; പരാതി "
english_title: "DYFI leader's audio message in WhatsApp group insulting Sonia Gandhi and Adoor Prakash; Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338164/dyfi-leaders-audio-message-in-whatsapp-group-insulting-sonia-gandhi-and-adoor-prakash-complaint-new"
published_at: "2026-01-25T11:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975aecf7dcaa_complaint.jpg"
keywords: []
---

# 'സോണിയ ​ഗാന്ധി, അടൂർ പ്രകാശ് പരനാറി'; വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഡിവൈഎഫ്ഐ നേതാവിൻ്റെ ഓഡിയോ സന്ദേശം; പരാതി 

> **Lead Summary:** **കോഴിക്കോട്: **വാട്സ്ആപ്പ് ​ഗ്രൂപ്പിൽ സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനേയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് നേതാവ് ഓഡിയോ സന്ദേശം പങ്കുവെച്ചതായി പരാതി.

## Article Content

**കോഴിക്കോട്: **വാട്സ്ആപ്പ് ​ഗ്രൂപ്പിൽ സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനേയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് നേതാവ് ഓഡിയോ സന്ദേശം പങ്കുവെച്ചതായി പരാതി.

ഡിവൈഎഫ്ഐ നേതാവിനെതിരെ യൂത്ത് കോൺ​ഗ്രസ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി പുഷ്കിൻ സി എമ്മിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് പരാതി നൽകിയത്.

കാരശ്ശേരി കാരമൂല നാട്ടുകൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിമല സ്വർണ്ണ കൊള്ള വിഷയത്തിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, അടൂർ പ്രകാശ് പരനാറി എന്ന് വിളിച്ചു അധിക്ഷേപിച്ചു എന്നാണ് പരാതി.

ഐ ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് നിഷാദ് വിച്ചി പരാതി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338164/dyfi-leaders-audio-message-in-whatsapp-group-insulting-sonia-gandhi-and-adoor-prakash-complaint-new)