---
title: "ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇ ഡി"
english_title: "Sabarimala gold robbery case; ED writes to SIT seeking copies of statements of accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338146/sabarimala-gold-robbery-case-ed-writes-to-sit-seeking-copies-of-statements-of-accused"
published_at: "2026-01-25T08:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69758991062ab_8.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ള കേസ്; പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എസ്ഐടിക്ക് കത്തയച്ച് ഇ ഡി

> **Lead Summary:** ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. കേസിൻ്റെ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെടുമെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.

## Article Content

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. കേസിൻ്റെ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെടുമെന്നും ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ഇഡിയുടെ ആവശ്യത്തില്‍ നിയമോപദേശം തേടിയ ശേഷം തീരുമാനം എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിലെ ഉന്നതരുടെയടക്കം പേരുകളാണ് എസ്ഐടി ഇഡിക്ക് നൽകേണ്ടത്. എസ്പി എസ് ശശിധരൻ നേരിട്ടാണ് നിർണായക മൊഴി വിവരങ്ങൾ സൂക്ഷിക്കുന്നത് .

ശബരിമല സ്വര്‍ണക്കൊള്ളയിൽ ഇതുവരെ കുറ്റപത്രം നൽകാൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൂന്നുമാസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.

നഷ്ടപ്പെട്ട സ്വർണം കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്രം സമ‌‍ർപ്പിക്കാൻ പ്രതിസന്ധിയായത്. ഫെബ്രുവരി 1 ന് കുറ്റപത്രം സമ‌‍ർപ്പിക്കാൻ കഴിഞ്ഞില്ലങ്കിൽ പ്രധാന പ്രതികൾക്ക് അടക്കം ജാമ്യം ലഭിക്കുന്ന സഹചര്യം ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338146/sabarimala-gold-robbery-case-ed-writes-to-sit-seeking-copies-of-statements-of-accused)