---
title: "തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി"
english_title: "Newborn baby found abandoned in a shed in Thiruvalla"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338145/newborn-baby-found-abandoned-in-a-shed-in-thiruvalla"
published_at: "2026-01-25T08:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6975857136972_7.jpg"
keywords: []
---

# തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവല്ല കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെത്തിയത്.

## Article Content

തിരുവല്ല കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തെ ചായക്കടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കണ്ടെത്തിയത്.

തട്ടുകടയിൽ നിന്നും കുഞ്ഞിൻറെ കരച്ചിൽ കേട്ട് പരിസരവാസിയും പൊതുപ്രവർത്തകനുമായ വി ആർ രാജേഷ് നടത്തിയ പരിശോധനയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.

തുടർന്ന് രാജേഷ് കടയുടമ രാജനെയും തിരുവല്ല പോലീസിനെയും വിവരം അറിയിച്ചു. പോലീസ് എത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പുലർച്ചെ ഒന്നരയോടെ ഭാഗത്തുനിന്നും യമഹ ബൈക്ക് തട്ടുകടയ്ക്ക് സമീപം എത്തി അല്പസമയത്തിനു ശേഷം മടങ്ങി പോയതായി പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338145/newborn-baby-found-abandoned-in-a-shed-in-thiruvalla)