---
title: "ശബരിമല സ്വർണ്ണ മോഷണക്കേസ്; ഇടക്കാല കുറ്റപത്രം ഉടൻ സമർപ്പിക്കും"
english_title: "Sabarimala gold theft case; Interim chargesheet to be filed soon"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338141/sabarimala-gold-theft-case-interim-chargesheet-to-be-filed-soon"
published_at: "2026-01-25T07:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69757cc406346_4.jpg"
keywords: []
---

# ശബരിമല സ്വർണ്ണ മോഷണക്കേസ്; ഇടക്കാല കുറ്റപത്രം ഉടൻ സമർപ്പിക്കും

> **Lead Summary:** **ശ**ബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രത്യേക അന്വേഷണസംഘം ഉടൻ ഇടക്കാല കുറ്റപത്രം സമർപ്പിക്കും. നിലവിൽ ദ്വാരപാലക ശില്പം, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

## Article Content

**ശ**ബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രത്യേക അന്വേഷണസംഘം ഉടൻ ഇടക്കാല കുറ്റപത്രം സമർപ്പിക്കും. നിലവിൽ ദ്വാരപാലക ശില്പം, കട്ടിളപ്പാളി എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.ഇതിന് പുറമേ ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ മൂന്നാമത്തെ കേസ് ഉടൻ രജിസ്റ്റർ ചെയ്യും.

2017ലാണ് ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചത്. ഇതിൽ വലിയ അഴിമതിയാണ് നടന്നത് എന്നതാണ് ഉയരുന്ന ആക്ഷേപം. മൂന്നാമത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ 2017 ലെ ദേവസ്വം ബോർഡ് അംഗങ്ങളെ ചോദ്യം ചെയ്യാനാണ് എസ് ഐ ടി തീരുമാനം.

2017ൽ ശബരിമലയിൽ പുതിയ കൊടിമരം നിർമിക്കാൻ സ്പോൺസർഷിപ്പിലൂടെ 3.20 കോടിരൂപ ലഭിച്ചിട്ടും അന്നത്തെ ബോർഡ് രണ്ടരക്കോടിയിലേറെ രൂപ പിരിച്ചതായാണ് എസ്ഐടിക്ക് ലഭിച്ച വിവരം. ഈ പണം പങ്കുവച്ചതായാണ് സംശയിക്കുന്നത്. കോൺഗ്രസ്‌ നേതാക്കളായ അന്നത്തെ ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്‌ണന്റെയും ബോർഡംഗം അജയ് തറയിലിന്റെയും നേതൃത്വത്തിൽ ഗൂഢാലോചന നടന്നതായാണ് സൂചന. അജയ് തറയിലിനെയും തന്ത്രി കണ്‌ഠര്‌ രാജീവരെയും ഉൾപ്പെടെ കേസിൽ ചോദ്യം ചെയ്യും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338141/sabarimala-gold-theft-case-interim-chargesheet-to-be-filed-soon)