---
title: "കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു"
english_title: "Justice Sirijagan, former judge of the Kerala High Court, passes away"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338136/justice-sirijagan-former-judge-of-the-kerala-high-court-passes-away"
published_at: "2026-01-25T07:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697573266bafc_1.jpg"
keywords: []
---

# കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു

> **Lead Summary:** ദീര്‍ഘകാലം കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു. മൂന്നാഴ്ച്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

## Article Content

ദീര്‍ഘകാലം കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു. മൂന്നാഴ്ച്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

കേരളത്തിലെ തെരുവുനായപ്രശ്നം പഠിക്കാനും നഷ്ടപരിഹാര അപേക്ഷകൾ പരിഗണിക്കാനുമായി ജസ്റ്റിസ് എസ് സിരിജഗന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയെ സുപ്രീംകോടതി 2016ൽ നിയമിച്ചിരുന്നു.

2005 മുതല്‍ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായിരുന്നു സിരിജഗന്‍. നിയമരംഗത്ത് അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. കൊല്ലം മയ്യനാട് സ്വദേശിയായ അദ്ദേഹം ഔദ്യോഗിക ജീവിതത്തിന് ശേഷവും സാമൂഹിക പ്രസക്തമായ ഒട്ടനവധി ചുമതലകള്‍ നിറവേറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338136/justice-sirijagan-former-judge-of-the-kerala-high-court-passes-away)