---
title: "വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി ഡി സതീശൻ"
english_title: "VD Satheesan remembers former Chief Minister Oommen Chandy at the inauguration of the second phase of Vizhinjam construction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338134/vd-satheesan-remembers-former-chief-minister-oommen-chandy-at-the-inauguration-of-the-second-phase-of-vizhinjam-construction"
published_at: "2026-01-24T22:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974fbded2a53_26.jpg"
keywords: []
---

# വിഴിഞ്ഞം രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് വി ഡി സതീശൻ

> **Lead Summary:** വിഴിഞ്ഞം രണ്ടാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടന വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

## Article Content

വിഴിഞ്ഞം രണ്ടാംഘട്ട നിർമ്മാണത്തിന്റെ ഉദ്ഘാടന വേദിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ ശില്പിയും അത് യാഥാർത്ഥ്യമാക്കിയ വ്യക്തിയും ഉമ്മൻ ചാണ്ടിയാണെന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

2014ന് മുന്‍പ് പദ്ധതിക്ക് ആവശ്യമായ 90 ശതമാനം സ്ഥലങ്ങളും ഏറ്റെടുത്തിരുന്നെങ്കിലും അതിന് ശേഷം ഈ പ്രവര്‍ത്തികള്‍ മന്ദഗതിയിലായി. എവിടെയാണ് നമുക്ക് കുറവ് സംഭവിച്ചത് എന്ന് മനസിലാക്കി അക്കാര്യങ്ങള്‍ കൂടി പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്.

അങ്ങനെ ചെയ്താല്‍ മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കപ്പുറം വിഴിഞ്ഞം പദ്ധതിയെ ചരിത്രത്തില്‍ രേഖപ്പെടുത്താവുന്ന വികസനമാക്കി മാറ്റാന്‍ സാധിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഏറ്റവും വലിയ മാറ്റമുണ്ടാകാന്‍ വിഴിഞ്ഞം തുറമുഖത്തെ നമുക്ക് മാറ്റിയെടുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്. കേരളം മുഴുവന്‍ ഒരുമിച്ച് നിന്ന് സഹകരിച്ചുകൊണ്ട് ഈ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കണമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338134/vd-satheesan-remembers-former-chief-minister-oommen-chandy-at-the-inauguration-of-the-second-phase-of-vizhinjam-construction)