---
title: "സർക്കാർ വിരുദ്ധ പ്രക്ഷോഭം ഇറാൻ അടിച്ചമർത്തിയതിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് ഇന്ത്യ"
english_title: "India opposes resolution against Iran's crackdown on anti-government protests"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338133/india-opposes-resolution-against-irans-crackdown-on-anti-government-protests"
published_at: "2026-01-24T22:05:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974f51d73bac_25.jpg"
keywords: []
---

# സർക്കാർ വിരുദ്ധ പ്രക്ഷോഭം ഇറാൻ അടിച്ചമർത്തിയതിനെതിരെ അവതരിപ്പിച്ച പ്രമേയത്തെ എതിർത്ത് ഇന്ത്യ

> **Lead Summary:** ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ എതിർത്തു. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാതെ ഇന്ത്യ ഇറാനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

## Article Content

ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചമർത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിൽ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ എതിർത്തു. പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാതെ ഇന്ത്യ ഇറാനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഴ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. എന്നാൽ, 47 അംഗ കൗണ്‍സിലില്‍ 25 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്ത് പ്രമേയം പാസ്സാക്കി. 15 അംഗങ്ങള്‍ വിട്ടുനിന്നു.

തങ്ങൾക്കെതിരായ പ്രമേയത്തെ എതിർത്തതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇറാൻ രംഗത്തെത്തി. ഇന്ത്യൻ സർക്കാരിന്റെ നയപരവും ഉറച്ചതുമായ പിന്തുണക്ക് ഇറാന്‍റെ ആത്മാർഥമായ നന്ദി അറിയിക്കുന്നതായി ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി പറഞ്ഞു.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ (യു.എൻ.എച്ച്.ആർ.സി) ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാനെ നയപരമായും ഉറച്ചും പിന്തുണക്കുന്നതിന് ഇന്ത്യാ സർക്കാറിന് എന്റെ ആത്മാർഥമായ നന്ദി അറിയിക്കുന്നു. നീതി, ദേശീയ പരമാധികാരം എന്നിവയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് ഈ നിലപാട് പ്രതിഫലിപ്പിക്കുന്നത് -ഫത്താലി എക്‌സിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338133/india-opposes-resolution-against-irans-crackdown-on-anti-government-protests)