---
title: "ജനവാസമേഖലയിൽ ഇറങ്ങിയ മുതലയെ തല്ലിക്കൊന്ന രണ്ട് പേർ അറസ്റ്റിൽ"
english_title: "Two arrested for beating crocodile to death in residential area"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338126/two-arrested-for-beating-crocodile-to-death-in-residential-area"
published_at: "2026-01-24T21:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974e77e812f1_23.jpg"
keywords: []
---

# ജനവാസമേഖലയിൽ ഇറങ്ങിയ മുതലയെ തല്ലിക്കൊന്ന രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** ഗുജറാത്തിൽ മുതലയെ തല്ലിക്കൊന്ന സംഭവത്തിൽ രണ്ട് പേരെ വഡോദര വനം വകുപ്പ് അറസ്റ്റ് ചെയ്തു. വിത്തൽ നായക്, ബിപിൻ നായക് എന്നിവരാണ് പിടിയിലായത്.

## Article Content

ഗുജറാത്തിൽ മുതലയെ തല്ലിക്കൊന്ന സംഭവത്തിൽ രണ്ട് പേരെ വഡോദര വനം വകുപ്പ് അറസ്റ്റ് ചെയ്തു. വിത്തൽ നായക്, ബിപിൻ നായക് എന്നിവരാണ് പിടിയിലായത്.

കൊലപാതക ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കർജൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ നടപടിയെടുത്തത്.

ജനവാസമേഖലയിൽ ഇറങ്ങിയ മുതലയെ വടികൊണ്ട് അടിച്ചു കൊല്ലുന്നതും മറ്റു ചിലർ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് പ്രതികളെ സഹായിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

തുടർന്ന് പ്രതികൾ ജഡം ഗ്രാമത്തിലെ കുളത്തിലേക്ക് എറിഞ്ഞു. ജനുവരി 17ന് കർജൻ താലൂക്കിലെ ചോർഭുജ് ഗ്രാമത്തിലായിരുന്നു സംഭവം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനം വകുപ്പ് അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338126/two-arrested-for-beating-crocodile-to-death-in-residential-area)