---
title: "എസ്‌ഐആറിനെയല്ല, മറിച്ച് അതിന്റെ നടപടി പ്രക്രിയകളെയാണ് ഞാൻ ചോദ്യം ചെയ്യു്‌ന്നത് - അമര്‍ത്യ സെന്‍"
english_title: "I am not questioning the SIR, but its procedures - Amartya Sen"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338119/i-am-not-questioning-the-sir-but-its-procedures-amartya-sen"
published_at: "2026-01-24T19:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974d587a6395_17.jpg"
keywords: []
---

# എസ്‌ഐആറിനെയല്ല, മറിച്ച് അതിന്റെ നടപടി പ്രക്രിയകളെയാണ് ഞാൻ ചോദ്യം ചെയ്യു്‌ന്നത് - അമര്‍ത്യ സെന്‍

> **Lead Summary:** ബംഗാളിലെ എസ്.ഐ.ആർ നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്‌കാര ജേതാവുമായ അമർത്യ സെൻ.

## Article Content

ബംഗാളിലെ എസ്.ഐ.ആർ നടപടികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ പുരസ്‌കാര ജേതാവുമായ അമർത്യ സെൻ.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മുതിര്‍ന്ന പൗരന് വോട്ടവാകശം രേഖപ്പെടുത്തുന്നതില്‍ യാതൊരുവിധ ബുദ്ധിമുട്ടും നേരിടേണ്ടിവരുന്നില്ലെന്ന കാര്യം തിരഞ്ഞെുപ്പ് കമ്മീഷനും കോടതിയും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐആറിനെയല്ല, മറിച്ച് അതിന്റെ നടപടി പ്രക്രിയകളെയാണ് താന്‍ ചോദ്യം ചെയ്യു്‌നനതെന്നും അദ്ദേഹം പ്രതികരിച്ചു.

വോട്ടവകാശമുള്ള പൗരൻമാർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കാൻ എസ്ഐആർ സമയം നൽകുന്നില്ല. നിലവിൽ എസ്ഐആർ തിടുക്കത്തിൽ പൂർത്തിയാക്കുകയാണ്. ഇത് വോട്ടർമാരോടും ഇന്ത്യൻ ജനാധിപത്യത്തോടും ചെയ്യുന്ന അനീതിയാണെന്നും അദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338119/i-am-not-questioning-the-sir-but-its-procedures-amartya-sen)