---
title: "നിപ ഭീതി: കൊൽക്കത്ത മൃഗശാലയിലെ വവ്വാലുകളിൽ പരിശോധന തുടങ്ങി; സാമ്പിളുകൾ ശേഖരിച്ചു"
english_title: "Testing has begun on bats at Kolkata Zoo and samples have been collected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338100/testing-has-begun-on-bats-at-kolkata-zoo-and-samples-have-been-collected"
published_at: "2026-01-24T17:08:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974afb86b8f2_bat.jpg"
keywords: []
---

# നിപ ഭീതി: കൊൽക്കത്ത മൃഗശാലയിലെ വവ്വാലുകളിൽ പരിശോധന തുടങ്ങി; സാമ്പിളുകൾ ശേഖരിച്ചു

> **Lead Summary:** കൊൽക്കത്ത: **[**പശ്ചിമ ബംഗാളിൽ ഒരാഴ്ചയ്ക്കിടെ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണ നടപടികൾ ഊർജിതമാക്കി. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തെക്കൻ കൊൽക്കത്തയിലെ അലിപൂർ സുവോളജിക്കൽ ഗാർഡനിലെ വവ്വാലുകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് പരിശോധന ആരംഭിച്ചു.

## Article Content

കൊൽക്കത്ത: **[**പശ്ചിമ ബംഗാളിൽ ഒരാഴ്ചയ്ക്കിടെ അഞ്ച് പേർക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണ നടപടികൾ ഊർജിതമാക്കി. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി തെക്കൻ കൊൽക്കത്തയിലെ അലിപൂർ സുവോളജിക്കൽ ഗാർഡനിലെ വവ്വാലുകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് പരിശോധന ആരംഭിച്ചു.

മൃഗശാലയിലെ വവ്വാലുകൾ നിപ വൈറസ് വാഹകരാണോ എന്നറിയാൻ റാൻഡം ആർടി-പിസിആർ പരിശോധനകളാണ് നടത്തുന്നത്.

വ്യാഴം, വെള്ളി ദിവസങ്ങളിലായി മൃഗശാലയിലെ വവ്വാലുകളിൽ നിന്ന് രക്തത്തിന്റെയും സ്രവത്തിന്റെയും സാമ്പിളുകൾ NIMR സംഘം ശേഖരിച്ചു. കൊൽക്കത്തയിൽ വവ്വാലുകൾ കൂട്ടമായി കാണപ്പെടുന്ന പ്രധാന കേന്ദ്രമായതിനാലാണ് അലിപൂർ മൃഗശാല തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (NIV) എന്നിവ സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കും പരിശോധനകൾക്കും നേതൃത്വം നൽകുന്നത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പരിശോധനകളെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338100/testing-has-begun-on-bats-at-kolkata-zoo-and-samples-have-been-collected)