---
title: "കർണാടകയിൽ ക്രൂരമായ റാഗിംഗ്; 23 വിദ്യാർത്ഥികൾക്കെതിരെ കേസ്, മൂന്ന് പേർ പിടിയിൽ"
english_title: "Brutal ragging in Karnataka; Case filed against 23 students, three arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338092/brutal-ragging-in-karnataka-case-filed-against-23-students-three-arrested"
published_at: "2026-01-24T16:50:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974ab5017215_jail.jpg"
keywords: []
---

# കർണാടകയിൽ ക്രൂരമായ റാഗിംഗ്; 23 വിദ്യാർത്ഥികൾക്കെതിരെ കേസ്, മൂന്ന് പേർ പിടിയിൽ

> **Lead Summary:** ബെംഗളൂരു: **[**കർണാടകയിലെ ദേവനഹള്ളിയിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ 23 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിലാൽ, സിറിൽ, മിഷ്ഹൽ എന്നീ മൂന്ന് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് 20 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

## Article Content

ബെംഗളൂരു: **[**കർണാടകയിലെ ദേവനഹള്ളിയിൽ ജൂനിയർ വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ 23 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബിലാൽ, സിറിൽ, മിഷ്ഹൽ എന്നീ മൂന്ന് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ മറ്റ് 20 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

ഒന്നാം വർഷ ബിബിഎ, ബിസിഎ വിദ്യാർത്ഥികളെയാണ് സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി റാഗിംഗിന് ഇരയാക്കിയിരുന്നത്. മണിക്കൂറുകളോളം പുസ്തകം പിടിച്ചു നിൽക്കാൻ നിർബന്ധിക്കുക, മദ്യവും സിഗരറ്റും വാങ്ങി നൽകാൻ ആവശ്യപ്പെടുക തുടങ്ങിയവയായിരുന്നു ഇവരുടെ രീതി.

ക്രൂരത സഹിക്കവയ്യാതെ ജൂനിയർ വിദ്യാർത്ഥികൾ പരാതി നൽകിയതോടെ സീനിയർമാർ കൂടുതൽ അക്രമാസക്തരായി. ഇരുമ്പ് ദണ്ഡുകൾ, മരത്തടികൾ, കല്ലുകൾ എന്നിവ ഉപയോഗിച്ച് വിദ്യാർത്ഥികളെ ഇവർ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു സംഭവത്തെക്കുറിച്ച് വിശദീകരണം തേടിയ കോളേജ് അഡ്മിനിസ്ട്രേറ്റർ മിഥുൻ മാധവനെയും വിദ്യാർത്ഥി സംഘം ആക്രമിച്ചു.

പീഡനത്തിനിടെ ഒരു വിദ്യാർത്ഥിയുടെ സ്വർണ്ണമാല സീനിയർ വിദ്യാർത്ഥികൾ തട്ടിയെടുത്തതായും പരാതിയിലുണ്ട്.

കോളേജ് മാനേജ്‌മെന്റിന്റെയും പീഡനത്തിനിരയായ വിദ്യാർത്ഥികളുടെയും പരാതിയിൽ ദേവനഹള്ളി പോലീസ് ഗൗരവകരമായ അന്വേഷണമാണ് നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338092/brutal-ragging-in-karnataka-case-filed-against-23-students-three-arrested)