---
title: " ഞെട്ടേണ്ട ...: മാസം 91,200 രൂപ വരെ ശമ്പളം, ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒട്ടനവധി ഒഴിവുകൾ "
english_title: "Many vacancies at the Child Development Center"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338077/many-vacancies-at-the-child-development-center"
published_at: "2026-01-24T15:50:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69749d100401d_hiring.jpg"
keywords: []
---

#  ഞെട്ടേണ്ട ...: മാസം 91,200 രൂപ വരെ ശമ്പളം, ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒട്ടനവധി ഒഴിവുകൾ 

> **Lead Summary:** ** ** കേരള സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സി.ഡി.സി) പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.) വഴിയാണ് ഈ നിയമനങ്ങൾ നടക്കുന്നത്.

## Article Content

** ** കേരള സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സി.ഡി.സി) പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് എന്നീ സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി.) വഴിയാണ് ഈ നിയമനങ്ങൾ നടക്കുന്നത്.

പ്രീ-സ്‌കൂൾ അധ്യാപകൻ തസ്തികയിലേക്ക് എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത ആണ് വേണ്ടത്. കൂടാതെ പ്രീ-പ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്‌സ്  സർട്ടിഫിക്കറ്റും നിർബന്ധമാണ്.

പ്രീ-സ്‌കൂൾ ക്ലിനിക്കിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി 40 വയസ്സ് ആണ്. 31,100 രൂപ മുതൽ 66,800 രൂപ വരെ ശമ്പളം ഉണ്ടാകും. ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്  അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്  യോഗ്യതയും ഉണ്ടായിരിക്കണം.

നവജാതശിശുക്കളുടെ ഫോളോ-അപ്പ് ക്ലിനിക്കുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. ഉയർന്ന പ്രായപരിധി 40 വയസ്സ് ആണ്. 43,400 രൂപ മുതൽ 91,200 രൂപ വരെ ശമ്പളം ഉണ്ടാകും.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 4, വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വിജ്ഞാപനത്തിനുമായി സി.എം.ഡി വെബ്സൈറ്റ് സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338077/many-vacancies-at-the-child-development-center)