---
title: "റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് അബുദാബിയിൽ തുടക്കം; മധ്യസ്ഥത വഹിച്ച് അമേരിക്ക"
english_title: "Russia-Ukraine peace talks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338075/russia-ukraine-peace-talks"
published_at: "2026-01-24T15:45:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69749bb5a324a_TRU5.jpg"
keywords: []
---

# റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് അബുദാബിയിൽ തുടക്കം; മധ്യസ്ഥത വഹിച്ച് അമേരിക്ക

> **Lead Summary:** **[[truevisionnews.com]]** റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനായി യുഎസ് മധ്യസ്ഥതയിലുള്ള സമാധാന ചർച്ചകൾ അബുദാബിയിൽ ആരംഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**[[truevisionnews.com]]** റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിനായി യുഎസ് മധ്യസ്ഥതയിലുള്ള സമാധാന ചർച്ചകൾ അബുദാബിയിൽ ആരംഭിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്നും യുക്രെയ്ൻ പിന്മാറണമെന്ന റഷ്യയുടെ ആവശ്യം നിലനിൽക്കെയാണ് ചർച്ചകൾ നടക്കുന്നത്. അബുദാബിയിൽ ആരംഭിച്ച ഈ ചർച്ചകൾ രണ്ട് ദിവസം കൂടി തുടരുമെന്ന് യുഎഇ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ദാവോസിൽ വെച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൊളോഡിമിർ സെലൻസ്കിയുമായും, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് വ്ലാഡിമിർ പുട്ടിനുമായും നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338075/russia-ukraine-peace-talks)