---
title: " കൊടും ക്രൂരത ...: ഇന്ത്യൻ വംശജയെയും മൂന്ന്  ബന്ധുക്കളെയും ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി"
english_title: "Indian-origin woman and three relatives shot dead by husband"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338065/indian-origin-woman-and-three-relatives-shot-dead-by-husband"
published_at: "2026-01-24T14:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974904616f42_avv.jpg"
keywords: []
---

#  കൊടും ക്രൂരത ...: ഇന്ത്യൻ വംശജയെയും മൂന്ന്  ബന്ധുക്കളെയും ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി

> **Lead Summary:** ** ** അമേരിക്കയിലെ ജോർജിയയിൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ കുടുംബ തർക്കവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ നാല് കുടുംബാം​ഗങ്ങൾ കൊല്ലപ്പെട്ടു. ഭാര്യയും ഭർത്താവും തമ്മിലുളള വഴക്കാണ് കൂട്ടക്കൊലപാതകത്തിൽ അവസാനിച്ചത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

## Article Content

** ** അമേരിക്കയിലെ ജോർജിയയിൽ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ കുടുംബ തർക്കവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ നാല് കുടുംബാം​ഗങ്ങൾ കൊല്ലപ്പെട്ടു. ഭാര്യയും ഭർത്താവും തമ്മിലുളള വഴക്കാണ് കൂട്ടക്കൊലപാതകത്തിൽ അവസാനിച്ചത്. സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ജോർജിയയിൽ നടന്ന ഈ ദാരുണ സംഭവത്തിൽ ഇന്ത്യൻ പൗരനും ഉൾപ്പെടെ നാല് പേരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് കടുത്ത ദുഃഖം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കോൺസുലേറ്റ് ജനറൽ അറിയിച്ചു.

മീമു ദോ​ഗ്ര (43), ​ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (37) എന്നിവരാണ് മരിച്ചത്. മീമു ദോ​ഗ്രയുടെ ഭർത്താവായ മീമു ദോ​ഗ്രയുടെ ഭർത്താവായ വിജയ് കുമാറിനെ (51) -നെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോൾ വീട്ടിൽ 3 കുട്ടികളും ഉണ്ടായിരുന്നു. കുട്ടികൾ ഒളിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.

കുട്ടികളിൽ ഒരാളാണ് 911 -ൽ വിളിച്ച് പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പ്രതിയുടെ കാർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് നായുടെ സഹായത്തോടെയുള്ള തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. കുട്ടികളെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338065/indian-origin-woman-and-three-relatives-shot-dead-by-husband)