---
title: "സഹകരണ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എം.ജി സർവകലാശാലയിൽ ബികോം കോ-ഓപ്പറേഷൻ അഡ്മിഷൻ ആരംഭിച്ചു"
english_title: "Golden opportunity for those seeking work in the cooperative sector"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338063/golden-opportunity-for-those-seeking-work-in-the-cooperative-sector"
published_at: "2026-01-24T14:51:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69748f5eccb50_TRU2.jpg"
keywords: []
---

# സഹകരണ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; എം.ജി സർവകലാശാലയിൽ ബികോം കോ-ഓപ്പറേഷൻ അഡ്മിഷൻ ആരംഭിച്ചു

> **Lead Summary:** **[[truevisionnews.com] ] **മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ ബികോം അഡീഷണൽ ഇലക്‌ടീവ് കോ-ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**[[truevisionnews.com] ] **മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷൻ ബികോം അഡീഷണൽ ഇലക്‌ടീവ് കോ-ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എം.ജി. സർവകലാശാലയിൽ നിന്നും ബികോം ബിരുദം നേടിയവർക്ക് ഈ കോഴ്സിലൂടെ സഹകരണ ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വികസന ഏജൻസികൾ എന്നിവിടങ്ങളിലെ തൊഴിലവസരങ്ങൾക്കും ഉയർന്ന പഠനത്തിനും ആവശ്യമായ യോഗ്യത നേടാവുന്നതാണ്.

ഫെബ്രുവരി 10 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. കോഴ്സ് ഫീസ് 6000 രൂപയും അപേക്ഷാ ഫീസ് 1000 രൂപയുമാണ്. ഈ കോഴ്സിന് ചേരുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. താൽപ്പര്യമുള്ളവർക്ക് www.cdoe.mgu.ac.in എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് 0481 2731010, 9188918258, 9188918256, 8547852326 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338063/golden-opportunity-for-those-seeking-work-in-the-cooperative-sector)