---
title: "നിങ്ങളുടെ ഇഷ്ടങ്ങൾ ഇനി ഗൂഗിളിനും അറിയാം; പുതിയ 'പേഴ്‌സണൽ ഇന്റലിജൻസ്' ഫീച്ചറുമായി ഗൂഗിൾ"
english_title: "Google now knows your preferences with new 'Personal Intelligence' feature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338056/google-now-knows-your-preferences-with-new-personal-intelligence-feature"
published_at: "2026-01-24T14:19:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974888d59a64_phone.jpg"
keywords: []
---

# നിങ്ങളുടെ ഇഷ്ടങ്ങൾ ഇനി ഗൂഗിളിനും അറിയാം; പുതിയ 'പേഴ്‌സണൽ ഇന്റലിജൻസ്' ഫീച്ചറുമായി ഗൂഗിൾ

> **Lead Summary:** **[**ഗൂഗിൾ സെർച്ചിൽ പുതിയ വിപ്ലവത്തിന് തുടക്കമിടുകയാണ് ടെക് ഭീമനായ ഗൂഗിൾ. നിങ്ങളുടെ മുൻകാല യാത്രാ വിവരങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുൻനിർത്തി മറുപടി നൽകുന്ന 'പേഴ്‌സണൽ ഇന്റലിജൻസ്' എന്ന എഐ ടൂളാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. തിരച്ചിൽ ഫലങ്ങളെ കൂടുതൽ വ്യക്തിപരമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

## Article Content

**[**ഗൂഗിൾ സെർച്ചിൽ പുതിയ വിപ്ലവത്തിന് തുടക്കമിടുകയാണ് ടെക് ഭീമനായ ഗൂഗിൾ. നിങ്ങളുടെ മുൻകാല യാത്രാ വിവരങ്ങളും ഇഷ്ടാനിഷ്ടങ്ങളും മുൻനിർത്തി മറുപടി നൽകുന്ന 'പേഴ്‌സണൽ ഇന്റലിജൻസ്' എന്ന എഐ ടൂളാണ് ഗൂഗിൾ അവതരിപ്പിക്കുന്നത്. തിരച്ചിൽ ഫലങ്ങളെ കൂടുതൽ വ്യക്തിപരമാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഗൂഗിളിന്റെ എഐ മോഡലിനെ നിങ്ങളുടെ ജിമെയിൽ , ഗൂഗിൾ ഫോട്ടോസ് എന്നിവയുമായി നേരിട്ട് ബന്ധിപ്പിച്ചാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.

ഇനി നിങ്ങൾ ഗൂഗിളിൽ ഒരു യാത്രാ പ്ലാൻ ചോദിച്ചാൽ, ഇന്റർനെറ്റിലെ പൊതുവായ വിവരങ്ങൾക്കൊപ്പം നിങ്ങളുടെ പഴയ ഇമെയിലുകളും ഫോട്ടോകളും എഐ പരിശോധിക്കും. നിങ്ങളുടെ മുൻപത്തെ യാത്രാ അനുഭവങ്ങൾ, ഇഷ്ടപ്പെട്ട സ്ഥലങ്ങൾ, വസ്ത്രരീതികൾ എന്നിവ കണക്കിലെടുത്താകും ഗൂഗിൾ മറുപടി നൽകുക.

നിങ്ങളുടെ ഗൂഗിൾ ഫോട്ടോസിലെ ചിത്രങ്ങൾ വിശകലനം ചെയ്ത് പ്രിയപ്പെട്ട റെസ്റ്റോറന്റുകളോ ഫാഷൻ ശൈലികളോ തിരിച്ചറിയാനും അതനുസരിച്ചുള്ള നിർദ്ദേശങ്ങൾ നൽകാനും എഐക്ക് സാധിക്കും.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഫീച്ചർ അമേരിക്കയിലെ ഗൂഗിൾ എഐ പ്രോ, അൾട്രാ സബ്‌സ്‌ക്രൈബർമാർക്കാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. സാധാരണ ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ 'എക്‌സ്‌പിരിമെന്റൽ ലാബ്‌സ്' വഴി ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഉപയോക്താവ് ഈ ഫീച്ചർ ഓൺ ചെയ്താൽ മാത്രമേ എഐക്ക് ജിമെയിലിലെയും ഫോട്ടോസിലെയും വിവരങ്ങൾ ലഭ്യമാകൂ. ഡിജിറ്റൽ ലോകത്ത് ഓരോ വ്യക്തിക്കും കൂടുതൽ പ്രസക്തമായ സേവനം ഉറപ്പാക്കുകയാണ് ഇതിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338056/google-now-knows-your-preferences-with-new-personal-intelligence-feature)