---
title: "ഫോണുകൾക്ക് പകരക്കാരനാകാൻ 'സ്ക്രീൻ ഇല്ലാത്ത ഉപകരണം'; ഹാർഡ്‌വെയർ രംഗത്തേക്ക് ചുവടുവെച്ച് ഓപ്പൺഎഐ"
english_title: "OpenAI steps into the hardware arena with a 'screenless device' to replace phones"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338050/openai-steps-into-the-hardware-arena-with-a-screenless-device-to-replace-phones"
published_at: "2026-01-24T13:59:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6974831c199d1_ai.jpg"
keywords: []
---

# ഫോണുകൾക്ക് പകരക്കാരനാകാൻ 'സ്ക്രീൻ ഇല്ലാത്ത ഉപകരണം'; ഹാർഡ്‌വെയർ രംഗത്തേക്ക് ചുവടുവെച്ച് ഓപ്പൺഎഐ

> **Lead Summary:** **[**ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിപ്ലവമായ ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐ , സ്മാർട്ട്‌ഫോൺ ലോകത്ത് മാറ്റങ്ങൾ കുറിക്കാൻ തങ്ങളുടെ ആദ്യത്തെ എഐ ഉപകരണം പുറത്തിറക്കുന്നു. 2026-ന്റെ രണ്ടാം പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതുന്ന ഈ പുതിയ ഡിവൈസ്, പരമ്പരാഗത ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

## Article Content

**[**ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വിപ്ലവമായ ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐ , സ്മാർട്ട്‌ഫോൺ ലോകത്ത് മാറ്റങ്ങൾ കുറിക്കാൻ തങ്ങളുടെ ആദ്യത്തെ എഐ ഉപകരണം പുറത്തിറക്കുന്നു. 2026-ന്റെ രണ്ടാം പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതുന്ന ഈ പുതിയ ഡിവൈസ്, പരമ്പരാഗത ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.

ഡിസ്‌പ്ലേയ്ക്ക് പകരം പൂർണ്ണമായും വോയ്‌സ് കമാൻഡുകൾ (സംസാരം) വഴിയാകും ഈ ഉപകരണം പ്രവർത്തിക്കുക.ഐഫോണിന്റെയും ഐപാഡിന്റെയും ഐതിഹാസിക ഡിസൈനറായ ജോണി ഐവുമായി സഹകരിച്ചാണ് ഓപ്പൺഎഐ ഈ ഉപകരണം വികസിപ്പിക്കുന്നത്. ഐവിന്റെ 'IO' എന്ന സ്റ്റാർട്ടപ്പിനെ ഓപ്പൺഎഐ ഏറ്റെടുത്തിരുന്നു.

കമ്പനിക്കുള്ളിൽ 'ഗംഡ്രോപ്', 'സ്വീറ്റ്‌പീ' എന്നീ രഹസ്യനാമങ്ങളിലാണ് ഈ പ്രോജക്റ്റ് അറിയപ്പെടുന്നത്.

വെറും 10 മുതൽ 15 ഗ്രാം വരെ മാത്രം ഭാരമുണ്ടാകുമെന്ന് കരുതുന്ന ഈ ഉപകരണം ഒരു പേന പോലെയോ അല്ലെങ്കിൽ വസ്ത്രത്തിൽ ക്ലിപ്പ് ചെയ്യാവുന്ന ചെറിയ പോഡ് പോലെയോ ആയിരിക്കും.

ആംബിയന്റ് കമ്പ്യൂട്ടിംഗ്' എന്ന സാങ്കേതികവിദ്യയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായത്, ഇതിലെ ക്യാമറയും മൈക്രോഫോണും ഉപയോഗിച്ച് നിങ്ങളുടെ ചുറ്റുപാടുകൾ മനസ്സിലാക്കി കൃത്യമായ വിവരങ്ങൾ നൽകാൻ ഇതിന് സാധിക്കും.

കൈകൊണ്ട് എഴുതിയ കുറിപ്പുകൾ വായിക്കാനും അവ നേരിട്ട് ചാറ്റ്ജിപിടി അക്കൗണ്ടിലേക്ക് മാറ്റാനും ഈ കുഞ്ഞൻ ഉപകരണത്തിന് കഴിയും. ആപ്പ് തുറക്കാതെ തന്നെ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് മാത്രം പൂർത്തിയാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

പ്രമുഖ കമ്പനിയായ ഫോക്‌സ്‌കോണിനെയാണ് നിർമ്മാണ പങ്കാളിയായി ഓപ്പൺഎഐ തിരഞ്ഞെടുത്തിരിക്കുന്നത്.

ഏകദേശം 10 കോടി യൂണിറ്റുകൾ വിപണിയിലെത്തിക്കുക എന്നതാണ് കമ്പനിയുടെ പ്രാരംഭ ലക്ഷ്യം. 2026 അവസാനത്തോടെ ഈ 'മാന്ത്രിക ഉപകരണം' ഉപഭോക്താക്കളുടെ കൈകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338050/openai-steps-into-the-hardware-arena-with-a-screenless-device-to-replace-phones)