---
title: "പാൽ പിരിഞ്ഞുപോയോ? സാരമില്ല, ഇനി കളയേണ്ട; വീട്ടിൽ തന്നെ പനീർ ഉണ്ടാക്കാം"
english_title: "You can make paneer at home without having to throw away the milk that has separated"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338038/You-can-make-paneer-at-home-without-having-to-throw-away-the-milk-that-has-separated"
published_at: "2026-01-24T12:53:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697478e66cca8_paneerr.jpg"
keywords: []
---

# പാൽ പിരിഞ്ഞുപോയോ? സാരമില്ല, ഇനി കളയേണ്ട; വീട്ടിൽ തന്നെ പനീർ ഉണ്ടാക്കാം

> **Lead Summary:** **[(https://truevisionnews.com/‌)](http://(https://truevisionnews.com/‌)**പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞു പോകുന്നത് മിക്ക വീട്ടമ്മമാരെയും അലട്ടുന്ന പ്രശ്നമാണ്. സാധാരണയായി പാൽ പിരിഞ്ഞാൽ ഒന്നുകിൽ അത് കളയുകയോ അല്ലെങ്കിൽ തൈരാക്കാൻ മാറ്റിവെക്കുകയോ ആണ് പതിവ്. എന്നാൽ പിരിഞ്ഞുപോയ പാലിൽ നിന്നും വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് പനീർ തയ്യാറാക്കിയെടുക്കാം

## Article Content

**[(https://truevisionnews.com/‌)](http://(https://truevisionnews.com/‌)**പാൽ തിളപ്പിക്കുമ്പോൾ പിരിഞ്ഞു പോകുന്നത് മിക്ക വീട്ടമ്മമാരെയും അലട്ടുന്ന പ്രശ്നമാണ്. സാധാരണയായി പാൽ പിരിഞ്ഞാൽ ഒന്നുകിൽ അത് കളയുകയോ അല്ലെങ്കിൽ തൈരാക്കാൻ മാറ്റിവെക്കുകയോ ആണ് പതിവ്. എന്നാൽ പിരിഞ്ഞുപോയ പാലിൽ നിന്നും വളരെ എളുപ്പത്തിൽ നല്ല സോഫ്റ്റ് പനീർ തയ്യാറാക്കിയെടുക്കാം

പാൽ പിരിഞ്ഞു എന്ന് കണ്ടാൽ ഉടൻ അതിലേക്ക് മൂന്നോ നാലോ ടീസ്പൂൺ നാരങ്ങാനീര് കൂടി ചേർത്ത് നന്നായി ഇളക്കി അൽപ്പനേരം മാറ്റി വെക്കുക. ഇത് പാൽ പൂർണ്ണമായും വേർപെടാൻ സഹായിക്കും.

ഒരു അരിപ്പ ഉപയോഗിച്ച് വെള്ളം പൂർണ്ണമായും അരിച്ചെടുക്കുക. ബാക്കിയായ പനീർ കട്ടകൾ ഒരു നേർത്ത കോട്ടൺ തുണിയിലേക്ക് മാറ്റുക. തുണി നന്നായി പിഴിഞ്ഞ് അതിലെ വെള്ളം മുഴുവനായി മാറ്റണം.വെള്ളം നീക്കിയ ശേഷം പനീർ ഇതേ തുണിയിൽ തന്നെ കിഴികെട്ടി ഒരു പരന്ന പാത്രത്തിന് മുകളിൽ വെക്കുക. ഇതിന്റെ മുകളിലായി ഭാരമുള്ള എന്തെങ്കിലും വസ്തു (ഉദാഹരണത്തിന് ഒരു ചെറിയ അമ്മി കല്ല് അല്ലെങ്കിൽ വെള്ളം നിറഞ്ഞ പാത്രം) വെക്കുന്നത് പനീറിന് നല്ല ആകൃതി ലഭിക്കാൻ സഹായിക്കും.

ഏകദേശം ഒരു മണിക്കൂറിന് ശേഷം ഭാരം മാറ്റാം. തുണി അഴിച്ചു നോക്കിയാൽ കട്ടിയുള്ള പനീർ ലഭിക്കും. ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് വിഭവങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കാം.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338038/You-can-make-paneer-at-home-without-having-to-throw-away-the-milk-that-has-separated)