---
title: "കമ്പത്ത് റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനത്തിന് തീപിടിച്ചു"
english_title: "Fire breaks out at readymade garment business in Kampam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338023/fire-breaks-out-at-readymade-garment-business-in-kampam"
published_at: "2026-01-24T12:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697468e835dd5_kambam.jpg"
keywords: []
---

# കമ്പത്ത് റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

> **Lead Summary:** **കുമളി: **സംസ്ഥാന അതിർത്തിയായ കമ്പത്ത് റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കമ്പം പുതിയ ബസ് സ്റ്റാൻഡിന് സമീപം ഹക്കീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു.

## Article Content

**കുമളി: **സംസ്ഥാന അതിർത്തിയായ കമ്പത്ത് റെഡിമെയ്ഡ് വസ്ത്രവ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. കമ്പം പുതിയ ബസ് സ്റ്റാൻഡിന് സമീപം ഹക്കീം എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയ്ക്കാണ് തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു.

വെള്ളിയാഴ്ച രാവിലെ പതിവ് പോലെ വ്യാപാര സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് മുകൾനിലയിൽ നിന്ന് പുകചുരുൾ ഉയരുന്നത് കണ്ടത്.

പോലീസ്, ഫയർഫോഴ്സ് അധികൃതർ എത്തി രണ്ട് നില കെട്ടിടം തുറന്ന് തീയണക്കുന്ന ജോലികൾ ചെയ്തെങ്കിലും തയ്യൽ മെഷീനുകൾ ഉൾപ്പടെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചിരുന്നു.

ഉദ്ദേശം 10 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായതായി കട ഉടമ പൊലീസിനോട് പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് വഴിയാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം.

റെഡിമെയ്ഡ് വസ്ത്രങ്ങൾ തയാറാക്കി കേരളത്തിലേക്ക് ഉൾപ്പടെ അയക്കുന്ന സ്ഥാപനമാണ് തീപിടുത്തത്തിൽ കത്തി നശിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338023/fire-breaks-out-at-readymade-garment-business-in-kampam)