---
title: "കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾക്ക് ജനസൗഹൃദ മുഖം നൽകി - മുഖ്യമന്ത്രി പിണറായി വിജയൻ"
english_title: "Police stations given a people-friendly face"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/338015/police-stations-given-a-people-friendly-face"
published_at: "2026-01-24T11:40:00+05:30"
category: "Thiruvananthapuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697462631809e_tru1.jpg"
keywords: []
---

# കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾക്ക് ജനസൗഹൃദ മുഖം നൽകി - മുഖ്യമന്ത്രി പിണറായി വിജയൻ

> **Lead Summary:** **തിരുവനന്തപുരം: [[truevisionnews.com]] **കഴിഞ്ഞ പത്ത് വർഷമായി പൊലീസിൻ്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റമുണ്ടായി. പൊലീസ് സ്റ്റേഷൻ എന്ന പഴയ മുഖമേ മാറി. പരാതിയുമായി വരുന്നവർക്ക് മറ്റ് പരിതി ഉണ്ടായില്ലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: [[truevisionnews.com]] **കഴിഞ്ഞ പത്ത് വർഷമായി പൊലീസിൻ്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റമുണ്ടായി. പൊലീസ് സ്റ്റേഷൻ എന്ന പഴയ മുഖമേ മാറി. പരാതിയുമായി വരുന്നവർക്ക് മറ്റ് പരിതി ഉണ്ടായില്ലയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾക്ക് ജനസൗഹൃദ മുഖം നൽകി. പൊലീസിൻ്റെ കുറ്റാന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഇല്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടായി. ഇത് വലിയ മികവ് ഉണ്ടാക്കാൻ കഴിഞ്ഞു.

ഏറ്റവും വലിയ രീതിയിൽ ക്രമസമാധാന അന്തരീക്ഷം ഉണ്ടാക്കാനായി. ഒരു വർഗീയ സംഘർഷങ്ങളും ഉണ്ടായില്ല. ഇതൊക്കെ പൊലീസിൻ്റെ കൂടെ ഇടപെടലിൻ്റെ ഫലമാണ്. മുഖം നോക്കാതെ കർക്കശ നിലപാട് സ്വീകരിക്കുന്നതിന് പൊലീസ് കഴിഞ്ഞു.

ആരെയും ചാരിനിൽക്കുന്നില്ല , ആരെയും സംരക്ഷിക്കുന്നില്ല , ഈ സൗകര്യമാണ് പൊലീസിന് ലഭിച്ചത്. ഇതാണ് സമൂഹം ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ പൊലീസ് സ്റ്റേഷനുകളുടെയും ഡിപ്പാർട്ട് മെൻ്റ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കേരള പൊലീസ് തയ്യാറാക്കിയ റെയിൽ മൈത്രി ആപ്പിൻ്റെ ലോഞ്ചിംഗും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. എഡി ജി പി ശ്രീജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/338015/police-stations-given-a-people-friendly-face)