---
title: " രാവിലെ ഉണരുമ്പോള്‍ വെറുംവയറ്റില്‍ ഇളം ചൂട് വെള്ളം കുടിക്കുന്നവരാണോ? ഇത് അറിഞ്ഞിരിക്കൂ ..."
english_title: "If you drink lukewarm water on an empty stomach when you wake up in the morning,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337975/if-you-drink-lukewarm-water-on-an-empty-stomach-when-you-wake-up-in-the-morning"
published_at: "2026-01-24T08:34:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697436dd8e25c_water.jpg"
keywords: []
---

#  രാവിലെ ഉണരുമ്പോള്‍ വെറുംവയറ്റില്‍ ഇളം ചൂട് വെള്ളം കുടിക്കുന്നവരാണോ? ഇത് അറിഞ്ഞിരിക്കൂ ...

> **Lead Summary:** ** **രാവിലെ ഉറക്കമുര്‍ന്നശേഷം ഒരു ഗ്ലാസ് ഇളംചൂട് വെള്ളം കുടിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

## Article Content

** **രാവിലെ ഉറക്കമുര്‍ന്നശേഷം ഒരു ഗ്ലാസ് ഇളംചൂട് വെള്ളം കുടിക്കുന്നത് ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ നല്‍കുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

**ശരീരഭാരം നിയന്ത്രിക്കുന്നു**

*രാവിലെ ഒരുഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ സ്വല്‍പം നാരങ്ങാനീര്‍ ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് ശമിപ്പിക്കുകയും ഇടവേളയില്‍ ജങ്ക് ഫുഡ് കഴിക്കുന്നത് കുറയ്ക്കാനും സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പ് വിഘടിക്കാന്‍ സഹായിക്കുന്നു ദഹനപ്രക്രിയ എളുപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നു.*

**തിളങ്ങുന്ന ചര്‍മത്തിന്**

*മുഖക്കുരു കുറയ്ക്കാനും ചര്‍മത്തിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും ഇളംചൂടുവെള്ളം സ്ഥിരമായി കുടിക്കുന്നത് സഹായിക്കുന്നു.*

**ദഹനം മെച്ചപ്പെടുത്തുന്നു**

*ദിവസം എട്ടുഗ്ലാസ് ഇളംചൂടുവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇതിന് പുറമെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു.*

**അകാലവാര്‍ധക്യം തടയുന്നു**

*അകാലവാര്‍ധക്യം എല്ലാവരുടെയും പേടി സ്വപ്‌നമാണ്. ഇത് തടയുന്നതിന് ശരീരത്തിന്റെ ഉള്ളില്‍ നിന്നും ശുദ്ധീകരണം ആവശ്യമാണ്. ഇളംചൂട് വെള്ളം കുടിക്കുന്നത് ശരീരകോശങ്ങളിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ദിവസം ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ചര്‍മത്തിലെ മാറ്റം കാണാന്‍ കഴിയും.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337975/if-you-drink-lukewarm-water-on-an-empty-stomach-when-you-wake-up-in-the-morning)