---
title: "കണ്മുന്നിൽ മരണം കണ്ട നിമിഷം! നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങൻ; ബക്കറ്റിൽ പൊക്കിയെടുത്ത് രക്ഷിച്ച് നാട്ടുകാർ"
english_title: "Monkey snatches newborn baby from well; locals rescue him by lifting him into a bucket"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337958/monkey-snatches-newborn-baby-from-well-locals-rescue-him-by-lifting-him-into-a-bucket"
published_at: "2026-01-23T23:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973b07067d8d_baby.jpg"
keywords: []
---

# കണ്മുന്നിൽ മരണം കണ്ട നിമിഷം! നവജാത ശിശുവിനെ തട്ടിപ്പറിച്ച് കിണറ്റിലിട്ട് കുരങ്ങൻ; ബക്കറ്റിൽ പൊക്കിയെടുത്ത് രക്ഷിച്ച് നാട്ടുകാർ

> **Lead Summary:** **റായ്പുർ : **കുരങ്ങൻ തട്ടിപ്പറിച്ചെടുത്തു കിണറ്റിലിട്ട നവജാതശിശുവിന് അത്ഭുതരക്ഷ. ഛത്തീസ്ഗഡിലെ ജൻച്ഗിർ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണു സംഭവം.

## Article Content

**റായ്പുർ : **കുരങ്ങൻ തട്ടിപ്പറിച്ചെടുത്തു കിണറ്റിലിട്ട നവജാതശിശുവിന് അത്ഭുതരക്ഷ. ഛത്തീസ്ഗഡിലെ ജൻച്ഗിർ ചാമ്പ ജില്ലയിലെ സേവനി ഗ്രാമത്തിലാണു സംഭവം.

തന്റെ 20 ദിവസം പ്രായമുള്ള കുട്ടിയുമായി ബുധനാഴ്ച വീടിനു പുറത്തിറങ്ങിയതായിരുന്നു സുനിത റാത്തോർ. ഈ സമയം ഒരു കൂട്ടം കുരങ്ങന്മാർ അടുത്തുള്ള കെട്ടിടത്തിന്റെ മുകളിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അതിലൊന്നു ചാടി കുട്ടിയെ കൈക്കലാക്കി ടെറസിലേക്ക് പായുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാനായി നാട്ടുകാർ പടക്കം പൊട്ടിക്കുകയും ശബ്ദം ഉണ്ടാക്കുകയും ചെയ്തു. ശബ്ദം കേട്ട് പേടിച്ച കുരങ്ങൻ കുഞ്ഞിനെ വീടിനോടു ചേർന്നുള്ള കിണറ്റിലേക്ക് ഇടുകയായിരുന്നു. നാട്ടുകാർ ബക്കറ്റിട്ട് കുട്ടിയെ മിനിറ്റുകൾക്കുള്ളിൽ പുറത്തെടുത്തു.

സംഭവ സമയം സ്ഥലത്തുണ്ടായിരുന്ന സർഗവൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സ് കുട്ടിക്ക് സിപിആർ നൽകിയത് രക്ഷയായി. കുട്ടിയുടെ വായിൽനിന്ന് വെള്ളം പുറത്തെടുത്ത് ഉടൻ തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നാലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്കു മാറ്റുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337958/monkey-snatches-newborn-baby-from-well-locals-rescue-him-by-lifting-him-into-a-bucket)