---
title: "എസ്ഐആർ മൂലം സമ്മർദ്ദത്തിലായി ബംഗാളിൽ ഇതുവരെ 110 പേരാണ് ആത്മഹത്യ ചെയ്തത് - മമത ബാനർജി"
english_title: "110 people have committed suicide in Bengal so far due to pressure due to SIR - Mamata Banerjee"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337944/110-people-have-committed-suicide-in-bengal-so-far-due-to-pressure-due-to-sir-mamata-banerjee"
published_at: "2026-01-23T20:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697390c5c7818_mamada.jpg"
keywords: []
---

# എസ്ഐആർ മൂലം സമ്മർദ്ദത്തിലായി ബംഗാളിൽ ഇതുവരെ 110 പേരാണ് ആത്മഹത്യ ചെയ്തത് - മമത ബാനർജി

> **Lead Summary:** കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) മൂലം പശ്ചിമ ബംഗാളിൽ ദിവസവും മൂന്നോ നാലോ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി. പട്ടിക പരിഷ്കരണം സൃഷ്ടിച്ച സമ്മർദ്ദവും ഭയവുമാണ് ഇതിന് കാരണമെന്നും അവർ ആരോപിച്ചു.

## Article Content

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) മൂലം പശ്ചിമ ബംഗാളിൽ ദിവസവും മൂന്നോ നാലോ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനർജി. പട്ടിക പരിഷ്കരണം സൃഷ്ടിച്ച സമ്മർദ്ദവും ഭയവുമാണ് ഇതിന് കാരണമെന്നും അവർ ആരോപിച്ചു.

ഇതുവരെ 110 പേരാണ് ബം​ഗാളിൽ ഇത്തരത്തിൽ മരിച്ചതെന്നും മമത പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരുമാണ് ഈ മരണങ്ങൾക്ക് ഉത്തരവാദിയെന്നും മമത കുറ്റപ്പെടുത്തി.

മരണവുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് കമ്മീഷനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും മമത ചോദിച്ചു. 110ലേറെ പേർ മരിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ കേസെടുക്കാത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ഈ മരണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം- മമത ആവശ്യപ്പെട്ടു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337944/110-people-have-committed-suicide-in-bengal-so-far-due-to-pressure-due-to-sir-mamata-banerjee)