---
title: "വന്ദേ ഭാരത് തടയാൻ റെയിൽവേ ട്രാക്കിൽ മരത്തടികളും തൂണുകളും നിരത്തി വെച്ച് യുവാക്കൾ; വൈറലായി വീഡിയോ"
english_title: "Youths place wooden poles and poles on railway tracks to block Vande Bharat; Video goes viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337942/youths-place-wooden-poles-and-poles-on-railway-tracks-to-block-vande-bharat-video-goes-viral"
published_at: "2026-01-23T20:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69738b3ee0fa2_train.jpg"
keywords: []
---

# വന്ദേ ഭാരത് തടയാൻ റെയിൽവേ ട്രാക്കിൽ മരത്തടികളും തൂണുകളും നിരത്തി വെച്ച് യുവാക്കൾ; വൈറലായി വീഡിയോ

> **Lead Summary:** വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര തടയാൻ റെയിൽവേ ട്രാക്കിൽ മരത്തടികളും സിമന്റ് തൂണുകളും നിരത്തി വെച്ച് ഒരു സംഘം യുവാക്കൾ.

## Article Content

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ യാത്ര തടയാൻ റെയിൽവേ ട്രാക്കിൽ മരത്തടികളും സിമന്റ് തൂണുകളും നിരത്തി വെച്ച് ഒരു സംഘം യുവാക്കൾ.

യുവാക്കൾ പാളത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് സംഭവം പുറംലോകമറിഞ്ഞത്.

ട്രാക്കിൽ തടസ്സങ്ങൾ കണ്ടതിനെത്തുടർന്ന് വന്ദേ ഭാരത് ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ടതിനാൽ വലിയ അപകടമൊഴിവായി. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന ദൃശ്യങ്ങളിൽ, ഒരു കൂട്ടം യുവാക്കൾ ട്രാക്കിൽ വലിയ മരത്തടികളും സിമന്റ് സ്തംഭങ്ങളും എടുത്തു വെക്കുന്നത് വ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337942/youths-place-wooden-poles-and-poles-on-railway-tracks-to-block-vande-bharat-video-goes-viral)