---
title: "മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു ;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം  അവധി പ്രഖ്യാപിച്ച് കളക്ടർ"
english_title: "Mumps disease confirmed; Collector declares holiday at Mararikulam Govt LP School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337937/mumps-disease-confirmed-collector-declares-holiday-at-mararikulam-govt-lp-school-new"
published_at: "2026-01-23T19:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69737c0316a58_alappuzha.jpg"
keywords: []
---

# മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു ;ആലപ്പുഴയിലെ സ്‌കൂളില്‍ 21 ദിവസം  അവധി പ്രഖ്യാപിച്ച് കളക്ടർ

> **Lead Summary:** മാരാരിക്കുളം ഗവ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു.

## Article Content

മാരാരിക്കുളം ഗവ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ അവധി പ്രഖ്യാപിച്ചു.

കൂടുതല്‍ കുട്ടികളിലേയ്ക്ക് രോഗം വ്യാപിക്കാതിരിക്കാന്‍ സ്‌കൂളിന് ജനുവരി 22 മുതല്‍ 21 ദിവസം അവധി നല്‍കികൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കേണ്ടതാണ്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുൻകരുതല്‍ നടപടികള്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337937/mumps-disease-confirmed-collector-declares-holiday-at-mararikulam-govt-lp-school-new)