---
title: "കുടുംബ വഴക്ക് രക്തച്ചൊരിച്ചിലിൽ കലാശിച്ചു; ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവതി കസ്റ്റഡിയിൽ"
english_title: "Family dispute ends in bloodshed; Woman in custody after stabbing husband and mother-in-law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337922/woman-stabs-husband-and-mother-in-law-to-death-attack-during-family-dispute-new"
published_at: "2026-01-23T17:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69735d88601d7_Woman_in_custody_after_stabbing_husband_and_mother-in-law.jpg"
keywords: []
---

# കുടുംബ വഴക്ക് രക്തച്ചൊരിച്ചിലിൽ കലാശിച്ചു; ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച യുവതി കസ്റ്റഡിയിൽ

> **Lead Summary:** **മലപ്പുറം:[ **മലപ്പുറം നിരപ്പറമ്പിൽ കുടുംബ വഴക്കിനിടെ യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ , മാതാവ് കോമളവല്ലി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**മലപ്പുറം:[ **മലപ്പുറം നിരപ്പറമ്പിൽ കുടുംബ വഴക്കിനിടെ യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ , മാതാവ് കോമളവല്ലി എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ ഭരത് ചന്ദ്രന്റെ ഭാര്യ സജീനയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337922/woman-stabs-husband-and-mother-in-law-to-death-attack-during-family-dispute-new)