---
title: " ജോലി വേണോ? കേരളത്തിൽ വിവിധ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ"
english_title: "New recruitment notifications have been released in government and semi-government institutions."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337906/new-recruitment-notifications-have-been-released-in-government-and-semi-government-institutions"
published_at: "2026-01-23T16:08:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973502ed9013_job.jpg"
keywords: []
---

#  ജോലി വേണോ? കേരളത്തിൽ വിവിധ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

> **Lead Summary:** ** ** തിരുവനന്തപുരത്തും തൃശൂരിലുമായി സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ നിയമന അറിയിപ്പുകൾ പുറത്തിറങ്ങി. ഡ്രൈവർ, മേട്രൺ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലായി താല്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

## Article Content

** ** തിരുവനന്തപുരത്തും തൃശൂരിലുമായി സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ പുതിയ നിയമന അറിയിപ്പുകൾ പുറത്തിറങ്ങി. ഡ്രൈവർ, മേട്രൺ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലായി താല്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

*ഡ്രൈവർ*

*തിരുവനന്തപുരം മുട്ടത്തറയിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്ങിൽ ഡ്രൈവർ തസ്തികയിലേക്ക് ദിവസവേതന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 730 രൂപയാണ് വേതനം. എസ്.എസ്.എൽ.സിയും കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.*

*അപേക്ഷകർ 55 വയസ്സ് കവിയാൻ പാടില്ലാത്തതും നിർബന്ധമായും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ഹാജരാക്കേണ്ടതുമാണ്. *

*താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ, ബയോഡേറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 7-ാം തീയതി വൈകിട്ട് 5 മണിക്ക് മുൻപായി പ്രിൻസിപ്പൽ, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.*

*ക്ലീനീം​ഗ് സ്റ്റാഫ് നിയമനം*

*വട്ടിയൂർക്കാവ് കുടുംബാരോ​ഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ക്ലീനിം​ഗ് സ്റ്റാഫിനെ നിയമിക്കുന്നു. അഭിമുഖം ഫെബ്രുവരി 10ന് നടക്കും. വിദ്യാഭ്യാസ യോ​ഗ്യത: എട്ടാം ക്ലാസ്സ്. കൊടുങ്ങാനൂർ, വാഴോട്ടുകോണം, കാച്ചാണി വാർഡുകളിൽ ഉള്ളവർക്ക് മുൻ​ഗണന. ഫോൺ: 0471- 0471-2364187*

*മേട്രൺ ഒഴിവ്*

*തൃശൂർ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ മേട്രൺ ട്രേഡ് II തസ്തികയിൽ (സ്ത്രീകൾ മാത്രം) ഒരു താത്കാലിക ഒഴിവുണ്ട്. ബി.കോമും ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ സ്റ്റോർ, അക്കൗണ്ടിങ് എന്നിവ കൈകാര്യം ചെയ്യുന്നതിലുള്ള രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18-36 വയസ്. യോഗ്യതയുള്ളവർ ഫെബ്രുവരി 15നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337906/new-recruitment-notifications-have-been-released-in-government-and-semi-government-institutions)