---
title: "'നന്ദി കാർണി, ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്റെ മറുപടി"
english_title: "Canada removed from 'Board of Peace' project"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337900/canada-removed-from-board-of-peace-project"
published_at: "2026-01-23T15:30:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697346da925c1_tru4.jpg"
keywords: []
---

# 'നന്ദി കാർണി, ക്ഷണം പിൻവലിക്കുന്നു'; കനേഡിയൻ പ്രധാനമന്ത്രിക്ക് ട്രംപിന്റെ മറുപടി

> **Lead Summary:** **[[truevisionnews.com] ] **ഗാസയിലെ പുനർനിർമ്മാണവും സമാധാനവും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' പദ്ധതിയിൽ നിന്ന് കാനഡയെ ഒഴിവാക്കി. ലോക സാമ്പത്തിക ഫോറത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായ ഭാഷയിൽ പ്രതികരിച്ചതാണ് ഈ നീക്കത്തിന് പിന്നിൽ.

## Article Content

**[[truevisionnews.com] ] **ഗാസയിലെ പുനർനിർമ്മാണവും സമാധാനവും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'ബോർഡ് ഓഫ് പീസ്' പദ്ധതിയിൽ നിന്ന് കാനഡയെ ഒഴിവാക്കി. ലോക സാമ്പത്തിക ഫോറത്തിൽ ട്രംപ് നടത്തിയ പരാമർശങ്ങൾക്കെതിരെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ശക്തമായ ഭാഷയിൽ പ്രതികരിച്ചതാണ് ഈ നീക്കത്തിന് പിന്നിൽ.

> "അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നത്" എന്ന ട്രംപിന്റെ പ്രസ്താവനയെ കാർണി തള്ളിയിരുന്നു. കാനഡയുടെ നിലനിൽപ്പ് കാനഡക്കാരുടെ പരിശ്രമം കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ്, ബോർഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിൻവലിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.

ട്രംപ് സ്ഥിരം മേധാവിയാകുന്ന ഈ സമിതിയിലേക്ക് ഏകദേശം 50 രാജ്യങ്ങളെ അമേരിക്ക ക്ഷണിച്ചിരുന്നുവെങ്കിലും നിലവിൽ സൗദി അറേബ്യ, പാകിസ്ഥാൻ, യുഎഇ, ഖത്തർ തുടങ്ങി 19 രാജ്യങ്ങൾ മാത്രമാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്.

അതേസമയം, റഷ്യ, ചൈന, ഫ്രാൻസ്, യുകെ തുടങ്ങിയ യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങൾ ഈ നീക്കത്തോട് സഹകരിക്കാൻ തയ്യാറായിട്ടില്ല. പുതിയ സമാധാന സമിതി നിലവിലെ ലോകക്രമത്തിന് വെല്ലുവിളിയാണെന്ന വിമർശനവുമായി ഐക്യരാഷ്ട്രസഭയും രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337900/canada-removed-from-board-of-peace-project)