---
title: "സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള ശല്യം ഒഴിവാക്കാം; വാട്ട്‌സ്ആപ്പ് ബ്ലോക്കിങ് ഫീച്ചറുകളെക്കുറിച്ച് അറിയുക"
english_title: "Learn about WhatsApp blocking features to avoid nuisance calls from unsaved numbers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337845/learn-about-whatsapp-blocking-features-to-avoid-nuisance-calls-from-unsaved-numbers"
published_at: "2026-01-23T12:55:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6973248648bc1_whatsapp.jpg"
keywords: []
---

# സേവ് ചെയ്യാത്ത നമ്പറുകളിൽ നിന്നുള്ള ശല്യം ഒഴിവാക്കാം; വാട്ട്‌സ്ആപ്പ് ബ്ലോക്കിങ് ഫീച്ചറുകളെക്കുറിച്ച് അറിയുക

> **Lead Summary:** **[**സ്പാം സന്ദേശങ്ങളും പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും ഇന്ന് പലർക്കും വലിയൊരു ബുദ്ധിമുട്ടാണ്. നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന ഇത്തരം ശല്യക്കാരെ വാട്ട്‌സ്ആപ്പിൽ നിന്ന് എങ്ങനെ എന്നെന്നേക്കുമായി ഒഴിവാക്കാമെന്ന് നോക്കാം.

## Article Content

**[**സ്പാം സന്ദേശങ്ങളും പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും ഇന്ന് പലർക്കും വലിയൊരു ബുദ്ധിമുട്ടാണ്. നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന ഇത്തരം ശല്യക്കാരെ വാട്ട്‌സ്ആപ്പിൽ നിന്ന് എങ്ങനെ എന്നെന്നേക്കുമായി ഒഴിവാക്കാമെന്ന് നോക്കാം.

നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത ഒരു നമ്പറിൽ നിന്നാണ് സന്ദേശം വരുന്നതെങ്കിൽ, ആ ചാറ്റ് വിൻഡോ തുറക്കുമ്പോൾ തന്നെ മുകളിൽ 'Block', 'Report & Block' എന്നീ ഓപ്ഷനുകൾ കാണാൻ സാധിക്കും. ഇതിൽ 'Block' തിരഞ്ഞെടുത്താൽ ആ നമ്പറിൽ നിന്നുള്ള ശല്യം അവിടെ അവസാനിക്കും.

കോൺടാക്റ്റ് ലിസ്റ്റിലുള്ളവരെ ബ്ലോക്ക് ചെയ്യാൻ നിങ്ങൾ സേവ് ചെയ്ത ഒരു നമ്പറാണ് ബ്ലോക്ക് ചെയ്യേണ്ടതെങ്കിൽ, ആ വ്യക്തിയുടെ ചാറ്റ് ബോക്സ് തുറന്ന് മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് 'More' എന്നതിൽ പോയി 'Block' ഓപ്ഷൻ നൽകി ഇത് സ്ഥിരീകരിക്കാം.

ഒന്നിലധികം ആളുകളെ ഒരേസമയം ബ്ലോക്ക് ലിസ്റ്റിലേക്ക് ചേർക്കാൻ ഇങ്ങനെ ചെയ്യ്ത് നോകാം വാട്ട്‌സ്ആപ്പിലെ Settings-ൽ പോയി Privacy തിരഞ്ഞെടുക്കുക. അവിടെ താഴെയുള്ള 'Blocked contacts' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. മുകളിലെ '+' ഐക്കൺ ഉപയോഗിച്ച് നിങ്ങളുടെ ലിസ്റ്റിലുള്ള ആരെ വേണമെങ്കിലും നേരിട്ട് ബ്ലോക്ക് ലിസ്റ്റിലേക്ക് മാറ്റാം.

ഒരാളെ നിങ്ങൾ ബ്ലോക്ക് ചെയ്താൽ, പിന്നീട് അവർക്ക് നിങ്ങളെ വിളിക്കാനോ സന്ദേശങ്ങൾ അയക്കാനോ കഴിയില്ല. കൂടാതെ നിങ്ങളുടെ പ്രൊഫൈൽ ചിത്രം, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ (Last Seen) തുടങ്ങിയ വിവരങ്ങൾ അവർക്ക് കാണാൻ സാധിക്കില്ല. ആവശ്യമെങ്കിൽ പിന്നീട് ഇതേ സെറ്റിങ്‌സിൽ പോയി ഇവരെ അൺബ്ലോക്ക് ചെയ്യാനും സാധിക്കും

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337845/learn-about-whatsapp-blocking-features-to-avoid-nuisance-calls-from-unsaved-numbers)