---
title: "നാല്പത് ലക്ഷം തട്ടിയെന്ന് പരാതി, സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്"
english_title: "Smriti Mandhana ex-boyfriend Palash Muchhal booked for cheating alleging fraud of Rs 40 lakh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337827/smriti-mandhana-ex-boyfriend-palash-muchhal-booked-for-cheating-alleging-fraud-of-rs-40-lakh"
published_at: "2026-01-23T12:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69731958c9f16_palash_muchal.jpg"
keywords: []
---

# നാല്പത് ലക്ഷം തട്ടിയെന്ന് പരാതി, സ്മൃതി മന്ദാനയുടെ മുന്‍ കാമുകൻ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

> **Lead Summary:** **സാംഗ്ലി: **സംഗീത സംവിധാകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സാംഗ്ലി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

## Article Content

**സാംഗ്ലി: **സംഗീത സംവിധാകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. സിനിമയിൽ നിക്ഷേപം നടത്തിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ സാംഗ്ലി പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.

നടനും നിർമാതാവുമായ വിഗ്യാൻ മാനെ(34) ആണ് പലാഷ് മുച്ഛലിനെതിരെ സാംഗ്ലി പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്. പരാതി പ്രകാരം, 2023 ഡിസംബർ 5-നാണ് വിഗ്യാൻ മാനെ പലാഷിനെ ആദ്യമായി കാണുന്നത്. തന്‍റെ പുതിയ സിനിമയായ 'നസാരിയ'യിൽ നിർമ്മാതാവായി നിക്ഷേപം നടത്താൻ പലാഷ് ഇയാളെ ക്ഷണിക്കുകയായിരുന്നു.

25 ലക്ഷം രൂപ നിക്ഷേപിച്ചാൽ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ 12 ലക്ഷം രൂപ ലാഭം നൽകാമെന്നും, കൂടാതെ ചിത്രത്തിൽ ഒരു വേഷം നൽകാമെന്നും പലാഷ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 2023 ഡിസംബറിനും 2025 മാർച്ചിനും ഇടയിൽ പലതവണകളായി 40 ലക്ഷം രൂപ വിഗ്യാൻ മാനെ പലാഷിന് കൈമാറി. എന്നാൽ സിനിമ പൂർത്തിയായില്ല. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പലാഷ് പ്രതികരിക്കാതായതോടെയാണ് വിഗ്യാൻ പോലീസിനെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337827/smriti-mandhana-ex-boyfriend-palash-muchhal-booked-for-cheating-alleging-fraud-of-rs-40-lakh)