---
title: "പാലായിൽ ഷോൺ ജോർജ് ഇറങ്ങുന്നു; പി.സി ജോർജ് വരികയാണെങ്കിൽ വഴിമാറാനും തയ്യാർ"
english_title: "Shawn George is coming to Pala. He is ready to make way if PC George is coming"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337808/shawn-george-is-coming-to-pala-he-is-ready-to-make-way-if-pc-george-is-coming"
published_at: "2026-01-23T11:28:00+05:30"
category: "Kottayam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69730ee46aa18_shone.jpg"
keywords: []
---

# പാലായിൽ ഷോൺ ജോർജ് ഇറങ്ങുന്നു; പി.സി ജോർജ് വരികയാണെങ്കിൽ വഴിമാറാനും തയ്യാർ

> **Lead Summary:** കോട്ടയം: **[**പാലാ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മണ്ഡലത്തിന്റെ ചുമതല പാർട്ടി തന്നെ ഏൽപ്പിച്ചതായും തന്റെ സ്വന്തം നാടായ പാലായിൽ വലിയ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു വികസനവും വിശ്വാസവും മുൻനിർത്തിയാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

## Article Content

കോട്ടയം: **[**പാലാ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. മണ്ഡലത്തിന്റെ ചുമതല പാർട്ടി തന്നെ ഏൽപ്പിച്ചതായും തന്റെ സ്വന്തം നാടായ പാലായിൽ വലിയ വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു വികസനവും വിശ്വാസവും മുൻനിർത്തിയാകും തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും ഷോൺ ജോർജ് വ്യക്തമാക്കി.

അച്ഛൻ പി സി ജോർജും താനും ഒന്നിച്ചു മത്സരിക്കില്ലെന്നും ഷോണ്‍ വ്യക്തമാക്കി. രണ്ട് പേരും ഒന്നിച്ചു മത്സരിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നാണ് ഷോൺ പറഞ്ഞത്. പി സി ജോർജിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചാൽ താൻ മാറിനിൽക്കാൻ തയ്യാറാണ്. ജയ സാധ്യത പി സി ജോർജിന് ആണ് എങ്കിൽ അദ്ദേഹം മത്സരിക്കും. ആരെങ്കിലും ഒരാൾ സ്ഥാനാർഥി അയാൽ മതി എന്ന് പാർട്ടി നേതൃത്വത്തെ അറിയിക്കും എന്നും ഷോൺ വ്യക്തമാക്കി.

> "പാർട്ടി അതാത് സമയത്ത് ഉചിതമായ തീരുമാനം എടുക്കും. പാർട്ടി പറഞ്ഞാൽ മത്സരിക്കും. ഏറെ പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായിൽ പ്രതീക്ഷിക്കുന്നു. വികസനത്തിന്‍റെയും വിശ്വാസത്തിന്‍റെയും രാഷ്ട്രീയം പറയും"- ഷോണ്‍ ജോർജ് പ്രതികരിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337808/shawn-george-is-coming-to-pala-he-is-ready-to-make-way-if-pc-george-is-coming)