---
title: "ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ"
english_title: "Korean woman sexually assaulted at Bengaluru airport; employee arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337779/korean-woman-sexually-assaulted-at-bengaluru-airport-employee-arrested-new"
published_at: "2026-01-23T09:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972f4d7d6024_arrest.jpg"
keywords: []
---

# ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ

> **Lead Summary:** **ബെംഗളൂരു : ** ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയായ യുവതി.

## Article Content

**ബെംഗളൂരു : ** ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന്‍ വിനോദ സഞ്ചാരിയായ യുവതി.

സുഹൃത്തിനെ കാണാന്‍ ബെംഗളൂരുവിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തിൽ പ്രതിയായ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 19 തിങ്കളാഴ്ച കൊറിയയിലേക്കുള്ള വിമാനത്തിൽ കയറാൻ കെംപഗൗഡ വിമാനത്താവളത്തിൽ എത്തിയതായിരുന്നുവെന്ന് യുവതി. ഇമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദ് അവരുടെ ബാഗേജ് പരിശോധിക്കാൻ എത്തി.

സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ലഗേജിൽ നിന്നും ഒരു ബീപ് ശബ്ദം വരുന്നുണ്ടെന്ന് ജീവനക്കാരൻ പറഞ്ഞു. വ്യക്തിഗത സുരക്ഷാ പരിശോധനയ്ക്ക് തയാറാകണമെന്നായിരുന്നു ആവശ്യം.

കുറ്റപ്പെടുത്തുന്ന സ്വരത്തിലാണ് ജീവനക്കാരൻ സംസാരിച്ചത് അത് ബുദ്ധിമുട്ടിച്ചുവെന്നും നിയമപരമായ സുരക്ഷാ നടപടിക്രമമാണെന്ന് വിശ്വസിച്ച് സമ്മതം നല്‍കിയെന്നും യുവതി പരാതിയിൽ പറയുന്നു.

ജീവനക്കാരൻ പരിശോധനയ്ക്കായി പുരുഷന്മാരുടെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയെന്നും യുവതി പറയുന്നു. തുടർന്ന് സുരക്ഷാ പരിശോധനയുടെ മറവിൽ അയാൾ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും സ്പർശിക്കുകയും പിന്നിൽ നിന്ന് കെട്ടിപ്പിടിക്കുകയും ചെയ്തുവെന്നും യുവതി വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337779/korean-woman-sexually-assaulted-at-bengaluru-airport-employee-arrested-new)