---
title: "ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി"
english_title: "Sabarimala gold robbery SIT confirms direct role of Thantri Kantarar Rajeev"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337776/sabarimala-gold-robbery-sit-confirms-direct-role-of-thantri-kantarar-rajeev"
published_at: "2026-01-23T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972f1801d183_sit.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി

> **Lead Summary:** **തിരുവനന്തപുരം: ** ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി. പാളികൾ രണ്ട് തവണ കടത്തിയതിലും തന്ത്രിക്ക് പങ്കെന്ന് വിജിലൻസ് കോടതിയെ അറിയിച്ച് അന്വേഷണസംഘം. മറ്റ് പ്രതികളുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ എന്നും എസ്ഐടി അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവർക്ക് നേരിട്ട് പങ്കെന്ന് എസ്ഐടി. പാളികൾ രണ്ട് തവണ കടത്തിയതിലും തന്ത്രിക്ക് പങ്കെന്ന് വിജിലൻസ് കോടതിയെ അറിയിച്ച് അന്വേഷണസംഘം. മറ്റ് പ്രതികളുമായി തന്ത്രിക്ക് സാമ്പത്തിക ഇടപാടുകൾ എന്നും എസ്ഐടി അറിയിച്ചു.

സ്വർണക്കൊള്ള കേസിൽ പതിമൂന്നാം പ്രതിയാണ് കണ്ഠരര് രാജീവര്. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. കട്ടിള പാളിയിലെ സ്വർണം, പ്രഭാപാളി എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല, ആചാര ലംഘനത്തിന് കൂട്ടുനിന്നു. ഒന്നും ഒൻപതും പത്തും പ്രതികൾക്ക് ഒപ്പം ലാഭം ഉണ്ടാക്കാനും കൂട്ടുനിന്നു എന്നും എസ്ഐടി റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു.

പോറ്റിയും തന്ത്രിയും തമ്മിലുള്ള ബന്ധത്തിന് എസ്‌ഐടിക്ക് തെളിവ് ലഭിച്ചിരുന്നു. 2018 മുതല്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ശബരിമലയിലേക്ക് കൊണ്ടുവന്നതും കണ്ഠരര് രാജീവരാണ് എന്നും കണ്ടെത്തിയിരുന്നു.

സ്വര്‍ണം പൊതിഞ്ഞ പാളിയാണ് എന്ന് അറിയാമായിരുന്നിട്ടും ചെമ്പ് പാളി എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നും എസ്ഐടി പറയുന്നു. പാളികളില്‍ അറ്റക്കുറ്റപ്പണികള്‍ നടത്തണമെന്ന് ആദ്യം പറഞ്ഞതും കണ്ഠരര് രാജീവര് ആയിരുന്നു. ഈ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം തന്ത്രിയെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337776/sabarimala-gold-robbery-sit-confirms-direct-role-of-thantri-kantarar-rajeev)