---
title: "തമിഴകം കാക്കാൻ 'വിസിൽ'; വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ഔദ്യോഗിക ചിഹ്നമായി"
english_title: "Whistle becomes symbol of Vijay's political party"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337720/whistle-becomes-symbol-of-vijays-political-party"
published_at: "2026-01-22T16:42:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6972066a08704_vijay.jpg"
keywords: []
---

# തമിഴകം കാക്കാൻ 'വിസിൽ'; വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്ക് ഔദ്യോഗിക ചിഹ്നമായി

> **Lead Summary:** ചെന്നൈ[:]**[ ന**ടൻ വിജയ് നയിക്കുന്ന രാഷ്ട്രീയ പാർട്ടിയായ തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ഏറെ കാത്തിരുന്ന 'വിസിൽ' ആണ് പാർട്ടിക്ക് ലഭിച്ച ഔദ്യോഗിക ചിഹ്നം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ടി.വി.കെ ഈ ചിഹ്നത്തിലാകും ജനവിധി തേടുക.

## Article Content

ചെന്നൈ[:]**[ ന**ടൻ വിജയ് നയിക്കുന്ന രാഷ്ട്രീയ പാർട്ടിയായ തമിഴകം വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. ഏറെ കാത്തിരുന്ന 'വിസിൽ' ആണ് പാർട്ടിക്ക് ലഭിച്ച ഔദ്യോഗിക ചിഹ്നം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും ടി.വി.കെ ഈ ചിഹ്നത്തിലാകും ജനവിധി തേടുക.

പാർട്ടി സമർപ്പിച്ച പത്ത് മുൻഗണനാ ചിഹ്നങ്ങളിൽ ഒന്നാണ് ഇപ്പോൾ കമ്മീഷൻ അംഗീകരിച്ചിരിക്കുന്നത്. ക്രിക്കറ്റ് ബാറ്റ്, ഓട്ടോറിക്ഷ തുടങ്ങിയവയും പട്ടികയിലുണ്ടായിരുന്നെങ്കിലും സിനിമയിലൂടെ വിജയ് ആരാധകർക്ക് സുപരിചിതമായ 'വിസിൽ' തന്നെ ലഭിച്ചത് പാർട്ടിക്ക് ഇരട്ടി ആവേശമായിട്ടുണ്ട്.

വിജയ്‌യുടെ നിരവധി മാസ് സിനിമകളിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് വിസിൽ. അതിനാൽ തന്നെ ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ വളരെ വേഗം സ്വാധീനം ചെലുത്താൻ ഈ ചിഹ്നത്തിന് കഴിയുമെന്ന് പാർട്ടി നേതൃത്വം വിശ്വസിക്കുന്നു. ചിഹ്നം ലഭിക്കാൻ വൈകുന്നതിൽ നേരത്തെ പാർട്ടി ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും, പ്രഖ്യാപനം വന്നതോടെ പ്രവർത്തകർ ആവേശത്തിലാണ്.

വിസിൽ വിജയത്തിന്റെ അടയാളമാണെന്നും ജനങ്ങളുടെ ശബ്ദമായി ഇത് മാറുമെന്നും ടി.വി.കെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് പ്രതികരിച്ചു. ഔദ്യോഗിക ചിഹ്നം ലഭിച്ചതോടെ താഴെത്തട്ടിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ശക്തമാക്കാനാണ് വിജയ്‌യുടെയും സംഘത്തിന്റെയും തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുനീക്കങ്ങൾ ശക്തമാക്കുകയാണ് ഡിഎംകെയും എഐഎഡിഎംകെയും. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ വിജയ് ഒറ്റപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇതുവരെയും ഒരു സഖ്യകക്ഷിയെയും ഒപ്പം ചേർക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. സഖ്യകക്ഷികളെ കിട്ടാതെ വിജയ്‌യുടെ പാർട്ടി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337720/whistle-becomes-symbol-of-vijays-political-party)