---
title: " പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി"
english_title: "palakkad Father in law commits suicide by consuming poison after dismembering daughter-in-law"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337716/palakkad-father-in-law-commits-suicide-by-consuming-poison-after-dismembering-daughter-in-law"
published_at: "2026-01-22T16:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971ffb4a7a48_stabbed.jpg"
keywords: []
---

#  പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി

> **Lead Summary:** **പാലക്കാട് : ** പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂർ നടക്കാവ് ശോഭാ നിവാസില്‍ രാധാകൃഷ്ണൻ ആണ് മരിച്ചത്. പാലക്കാട് കുഴല്‍മന്ദം പല്ലന്‍ചാത്തന്നൂരിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകൻ്റെ ഭാര്യയെ രാവിലെ 8:30 ഓടെ രാധാകൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

## Article Content

**പാലക്കാട് : ** പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂർ നടക്കാവ് ശോഭാ നിവാസില്‍ രാധാകൃഷ്ണൻ ആണ് മരിച്ചത്. പാലക്കാട് കുഴല്‍മന്ദം പല്ലന്‍ചാത്തന്നൂരിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകൻ്റെ ഭാര്യയെ രാവിലെ 8:30 ഓടെ രാധാകൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.

കഴുത്തിനും കൈക്കും പരിക്കേറ്റ യുവതിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ രാധാകൃഷ്ണൻ വീടിനകത്ത് വെച്ച് വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ രാധാകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337716/palakkad-father-in-law-commits-suicide-by-consuming-poison-after-dismembering-daughter-in-law)