---
title: "തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപന പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് ഗവർണർ മടങ്ങി"
english_title: "Renaming of the Employment Guarantee Scheme: Dramatic scenes in Karnataka Assembly; Governor abandons policy speech midway, returns"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337714/renaming-of-the-employment-guarantee-scheme-dramatic-scenes-in-Karnataka-Assembly-Governor-abandons-policy-speech-midway-returns"
published_at: "2026-01-22T16:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971ff2a91289_Governor_abandons_policy_speech_midway_returns.jpg"
keywords: []
---

# തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റം: കർണാടക നിയമസഭയിൽ നാടകീയ രംഗങ്ങൾ; നയപ്രഖ്യാപന പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് ഗവർണർ മടങ്ങി

> **Lead Summary:** ബെം​ഗളൂരു: കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അസാധാരണമായ നടപടികൾക്ക് സാക്ഷ്യം വഹിച്ച് സഭാനടപടികൾ. തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ വിളിച്ചുചേർത്ത പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സമ്മേളനത്തിന് എത്തിയ ഗവർണർ തവർചന്ദ് ഗെഹലോട്ട് മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു

## Article Content

ബെം​ഗളൂരു: കർണാടക നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അസാധാരണമായ നടപടികൾക്ക് സാക്ഷ്യം വഹിച്ച് സഭാനടപടികൾ. തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ വിളിച്ചുചേർത്ത പുതുവർഷത്തിലെ ആദ്യ സമ്മേളനത്തിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. സമ്മേളനത്തിന് എത്തിയ ഗവർണർ തവർചന്ദ് ഗെഹലോട്ട് മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗം പേരിനുമാത്രം വായിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു

തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റിയ കേന്ദ്രസർക്കാർ നടപടിയെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ പ്രസംഗത്തിൽ ഉണ്ടായിരുന്നതാണ് ഗവർണറെ ചൊടിപ്പിച്ചത്. ഈ ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ലോക്ഭവൻ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് സർക്കാർ വഴങ്ങാതെ വന്നതോടെയാണ് ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ മാത്രം ഗവർണർ സഭയിലെത്തി മടങ്ങിയത്. ഗവർണറുടെ നടപടിക്കെതിരെ കോൺഗ്രസ് രംഗത്ത് എത്തി. ഗവർണർക്കെതിരെ സർക്കാർ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഗെഹലോട്ടിന്റെ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനും സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337714/renaming-of-the-employment-guarantee-scheme-dramatic-scenes-in-Karnataka-Assembly-Governor-abandons-policy-speech-midway-returns)