---
title: "ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല; യുവതിയെയും കാമുകനെയും കൈകാലുകൾ കെട്ടിയിട്ട് വെട്ടിക്കൊന്നു"
english_title: "Another honor killing in Uttar Pradesh; Woman and her boyfriend tied up and hacked to death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337696/another-honor-killing-in-uttar-pradesh-woman-and-her-boyfriend-tied-up-and-hacked-to-death"
published_at: "2026-01-22T14:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971ee9bdca82_Woman_and_her_boyfriend_tied_up_and_hacked_to_death.jpg"
keywords: []
---

# ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനക്കൊല; യുവതിയെയും കാമുകനെയും കൈകാലുകൾ കെട്ടിയിട്ട് വെട്ടിക്കൊന്നു

> **Lead Summary:** **ഉത്തർപ്രദേശ് : [ **ഉത്തർപ്രദേശിലെ മൊറാദാബാദിൽ വീണ്ടും നടുക്കുന്ന ദുരഭിമാനക്കൊല. 27 വയസ്സുകാരനായ മുസ്‌ലിം യുവാവിനെയും 22 വയസ്സുള്ള ഹിന്ദു യുവതിയെയും ക്രൂരമായി കൊലപ്പെടുത്തി. ഇരുവരെയും കൈകാലുകൾ കെട്ടിയിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

## Article Content

**ഉത്തർപ്രദേശ് : [ **ഉത്തർപ്രദേശിലെ മൊറാദാബാദിൽ വീണ്ടും നടുക്കുന്ന ദുരഭിമാനക്കൊല. 27 വയസ്സുകാരനായ മുസ്‌ലിം യുവാവിനെയും 22 വയസ്സുള്ള ഹിന്ദു യുവതിയെയും ക്രൂരമായി കൊലപ്പെടുത്തി. ഇരുവരെയും കൈകാലുകൾ കെട്ടിയിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.

സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ എന്ന യുവാവ് ഏതാനും മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇവിടെ വെച്ച് കാജൽ എന്ന യുവതിയുമായി അർമാൻ പ്രണയത്തിലായി.

എന്നാൽ വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ട ഇവരുടെ ബന്ധത്തെ കാജലിന്റെ സഹോദരങ്ങൾ ശക്തമായി എതിർത്തു. ബന്ധം അവസാനിപ്പിക്കണമെന്ന് അവർ കാജലിനോട് പലതവണ ആവശ്യപ്പെടുകയും ചെയ്തു.

കഴിഞ്ഞ മൂന്ന് ദിവസമായി അർമാനെയും കാജലിനെയും കാണാനില്ലായിരുന്നു. അർമാന്റെ പിതാവ് ഹനീഫ് പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ കാജലിനെയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. സംശയത്തിന്റെ അടിസ്ഥാനത്തിൽ കാജലിന്റെ സഹോദരങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്.

രണ്ടുപേരെയും തങ്ങൾ കൊലപ്പെടുത്തിയതായി സഹോദരങ്ങൾ പൊലീസിനോട് സമ്മതിച്ചു. അർമാന്റെയും കാജലിന്റെയും കൈകാലുകൾ കെട്ടിയിട്ട ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികൾ മൊഴി നൽകി.

മൃതദേഹങ്ങൾ നദീതീരത്ത് കുഴിച്ചുമൂടുകയായിരുന്നു. പ്രതികൾ കാണിച്ചുകൊടുത്ത സ്ഥലത്തുനിന്ന് ഇന്നലെ വൈകുന്നേരത്തോടെ പോലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337696/another-honor-killing-in-uttar-pradesh-woman-and-her-boyfriend-tied-up-and-hacked-to-death)