---
title: "മരണത്തിലേക്ക് നയിക്കുന്ന 7 'സൈലന്റ് കില്ലർ' രോഗങ്ങൾ: ഇന്ത്യക്കാർ ജാഗ്രത പാലിക്കണം"
english_title: "7 'Silent Killer' Diseases"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337683/7-silent-killer-diseases"
published_at: "2026-01-22T14:20:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971e53581cc7_tru2.jpg"
keywords: []
---

# മരണത്തിലേക്ക് നയിക്കുന്ന 7 'സൈലന്റ് കില്ലർ' രോഗങ്ങൾ: ഇന്ത്യക്കാർ ജാഗ്രത പാലിക്കണം

> **Lead Summary:** **[[truevisionnews.com]]** മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിഞ്ഞാൽ പല ജീവനുകളും നമുക്ക് രക്ഷിക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ശരീരത്തെ കാർന്നുതിന്നുന്ന ചില രോഗങ്ങൾ ഇന്ത്യയിൽ മരണനിരക്ക് വർധിപ്പിക്കുകയാണ്. അത്തരത്തിൽ രാജ്യം നേരിടുന്ന ഏറ്റവും മാരകമായ 7 രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്നവയാണ്.

## Article Content

**[[truevisionnews.com]]** മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധിക്കാനും കഴിഞ്ഞാൽ പല ജീവനുകളും നമുക്ക് രക്ഷിക്കാൻ സാധിക്കും. എന്നാൽ പലപ്പോഴും ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ ശരീരത്തെ കാർന്നുതിന്നുന്ന ചില രോഗങ്ങൾ ഇന്ത്യയിൽ മരണനിരക്ക് വർധിപ്പിക്കുകയാണ്. അത്തരത്തിൽ രാജ്യം നേരിടുന്ന ഏറ്റവും മാരകമായ 7 രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴെ പറയുന്നവയാണ്.

**രോഗങ്ങൾ മരണകാരണമാകുന്നത് എങ്ങനെ?**

ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ജീവനുകളാണ് വിവിധ രോഗങ്ങൾ കവരുന്നത്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്: രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ, വൈകിയുള്ള ചികിത്സ, ജീവിതശൈലി.

നിശബ്ദ കൊലയാളികളായി മാറുന്ന ആ 7 രോഗങ്ങളെ തിരിച്ചറിയുന്നതിലൂടെയും കൃത്യമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെയും നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം ഉറപ്പാക്കാം.**
ഹൃദയ സംബന്ധമായ അസുഖങ്ങൾ**

ഇന്ത്യയിലെ മരണങ്ങളുടെ പ്രധാന കാരണം ഹൃദ്രോഗമാണ്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, പുകവലി, വറുത്ത ഭക്ഷണങ്ങൾ, സമ്മർദ്ദം, വ്യായാമക്കുറവ് എന്നിവയാണ് കാരണങ്ങൾ. കൃത്യമായ പരിശോധന, ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ ജീവിതശൈലി എന്നിവയിലൂടെ ഇത് തടയാം. ശ്വാസംമുട്ടൽ, നെഞ്ചുവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

**വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ**

ആസ്ത്മ, സിഒപിഡി പോലുള്ള രോഗങ്ങൾ ശ്വാസകോശത്തെ ദുർബലമാക്കുന്നു. മലിനീകരണം, പുക എന്നിവയാണ് പ്രധാന കാരണങ്ങൾ. ശ്വാസതടസ്സമാണ് പ്രാരംഭ ലക്ഷണം. കൃത്യസമയത്ത് ചികിത്സിച്ചാൽ ജീവിതം സാധാരണ നിലയിൽ മുന്നോട്ടു കൊണ്ടുപോകാം. അണുബാധ തടയാൻ കൈകൾ വൃത്തിയായി സൂക്ഷിക്കുക.

**ക്ഷയരോഗം**

ക്ഷയരോഗം പൂർണ്ണമായും ഭേദമാക്കാമെങ്കിലും ഇന്ത്യയിൽ ഇതൊരു മാരക രോഗമാണ്. ഇത് പ്രധാനമായും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. ചികിത്സ വൈകുന്നതും മരുന്ന് കഴിക്കുന്നത് നിർത്തുന്നതുമാണ് പ്രധാന കാരണങ്ങൾ. മരുന്നിന്റെ കോഴ്‌സ് പൂർത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

**പ്രമേഹം**

പ്രമേഹം നേരിട്ട് മരണത്തിന് കാരണമാകില്ല, പക്ഷേ ഇത് ഹൃദയം, വൃക്ക, കണ്ണ്, ഞരമ്പുകൾ എന്നിവയെ തകരാറിലാക്കും. നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകും. ചിട്ടയായ ജീവിതശൈലിയിലൂടെ പ്രമേഹം നിയന്ത്രിക്കാം.

**കാൻസർ**

ഇന്ത്യയിൽ കാൻസർ മരണങ്ങൾ വർധിച്ചുവരികയാണ്. രോഗികൾ ഡോക്ടറെ സമീപിക്കാൻ വൈകുന്നതാണ് ഇതിന് പ്രധാന കാരണം. പുകയില, മലിനീകരണം, അണുബാധ എന്നിവ കാൻസറിലേയ്ക്ക് നയിക്കും. നേരത്തെ കണ്ടെത്തിയാൽ കാൻസർ ചികിത്സിച്ച് ഭേദമാക്കാനും ജീവൻ രക്ഷിക്കാനും സാധിക്കും.

**വയറിളക്ക രോഗം**

കുട്ടികളിലും പ്രായമായവരിലും വയറിളക്കത്തിന് കാരണം മലിനജലം, ശുചിത്വമില്ലായ്മ, പോഷകാഹാരക്കുറവ് എന്നിവയാണ്. ഒആർഎസ് ലായനിയും ശുദ്ധജലവും കുടിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ മുൻകരുതലുകളെടുത്താൽ മിക്ക മരണങ്ങളും തടയാൻ സാധിക്കും. കുട്ടികളെ വയറിളക്കത്തിൽ നിന്ന് സംരക്ഷിക്കാൻ വീട്ടിൽ ശുചിത്വം പാലിക്കുക.

**നവജാതശിശുക്കളിലെ പ്രശ്നങ്ങൾ**

മാസം തികയാതെയുള്ള ജനനം, അണുബാധ, പ്രസവസമയത്തെ സങ്കീർണതകൾ എന്നിവ കാരണം പല നവജാതശിശുക്കളും ആദ്യ മാസത്തിനുള്ളിൽ തന്നെ മരിക്കുന്നു. ശരിയായ പ്രസവ സൗകര്യങ്ങളൊരുക്കിയും പരിചരണത്തിലൂടെയും ഈ മരണങ്ങൾ തടയാം.

എന്തെല്ലാം മാറ്റങ്ങൾ വരുത്താം?

ഈ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ കുറയ്ക്കാൻ കൃത്യസമയത്തുള്ള പരിശോധന, ബോധവൽക്കരണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രധാനമാണ്. രോഗലക്ഷണങ്ങളെ അവഗണിക്കരുത്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337683/7-silent-killer-diseases)