---
title: "ബേക്കറി രുചിയിൽ ഗോതമ്പ് ബിസ്ക്കറ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം"
english_title: "Wheat biscuits, healthy snacks, special biscuits"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/337675/wheat-biscuits-healthy-snacks-special-biscuits"
published_at: "2026-01-22T13:53:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6971e316ecf99_biscuit.jpg"
keywords: []
---

# ബേക്കറി രുചിയിൽ ഗോതമ്പ് ബിസ്ക്കറ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

> **Lead Summary:** **[**കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ബിസ്ക്കറ്റുകൾ. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ബിസ്ക്കറ്റുകളിൽ അമിതമായ പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകാം. അല്പം സമയവും ക്ഷമയും ഉണ്ടെങ്കിൽ തികച്ചും ആരോഗ്യപ്രദമായ രീതിയിൽ രുചികരമായ ബിസ്ക്കറ്റുകൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

## Article Content

**[**കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ബിസ്ക്കറ്റുകൾ. എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന ബിസ്ക്കറ്റുകളിൽ അമിതമായ പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ടാകാം. അല്പം സമയവും ക്ഷമയും ഉണ്ടെങ്കിൽ തികച്ചും ആരോഗ്യപ്രദമായ രീതിയിൽ രുചികരമായ ബിസ്ക്കറ്റുകൾ നമ്മുടെ അടുക്കളയിൽ തന്നെ ഉണ്ടാക്കിയെടുക്കാം.

ചേരുവകൾ

ഗോതമ്പുപൊടി

ശർക്കര

വെണ്ണ

പാൽ

എണ്ണ

തയാറാക്കുന്ന വിധം

 ഒരു പാത്രത്തിൽ വെണ്ണയും ശർക്കരയും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്കു ഗോതമ്പുപൊടിയും പാലും ഇടകലർന്നു ചേർത്ത് യോജിപ്പിച്ചു എടുക്കുക. നന്നായി യോജിച്ചുകഴിയുമ്പോൾ മാവ് മൂടിവെച്ചു ഫ്രിജിൽ 10 മിനിറ്റ് വയ്ക്കുക. 10 മിനിറ്റിനു ശേഷം മാവ് പുറത്തു എടുത്ത് ചപ്പാത്തിക്ക് പരത്തുന്നത് പോലെ പരത്തിയെടുക്കുക.

ആവശ്യമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം ബേക്കിങ് ഷീറ്റിൽ നിരത്തി, ഓവനിൽ 10-13 മിനിറ്റ് വരെ ബേക്ക് ചെയ്‌തെടുക്കുക. ബിസ്ക്കറ്റ് ആയിട്ടില്ലെങ്കിൽ വീണ്ടും.1 -3 മിനിറ്റ് വെയ്ക്കുക.ശർക്കരക്കു പകരം പഞ്ചസാര പൊടിയും അതെ അളവിൽ ചേർക്കാവുന്നതാണ്. വായു കിടക്കാത്ത പാത്രത്തിൽ അടച്ചു സൂക്ഷിച്ച് ഉപയോഗിക്കാം.

വളരെ ലളിതമായ ചേരുവകൾ കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ ബിസ്ക്കറ്റ്, കടകളിൽ നിന്ന് വാങ്ങുന്ന കൃത്രിമ മധുരം ചേർത്ത പലഹാരങ്ങൾക്ക് മികച്ചൊരു പകരക്കാരനാണ്. വീട്ടിലുണ്ടാക്കുന്നതായതുകൊണ്ട് തന്നെ വൃത്തിയുടെയും ഗുണമേന്മയുടെയും കാര്യത്തിൽ നമുക്ക് ആശങ്കപ്പെടേണ്ടതില്ല. വൈകുന്നേരത്തെ ചായയ്ക്കൊപ്പമോ കുട്ടികൾക്ക് സ്‌കൂളിൽ കൊടുത്തുവിടാനോ അനുയോജ്യമായ ഈ ആരോഗ്യപ്രദമായ ലഘുഭക്ഷണം നിങ്ങളും തീർച്ചയായും പരീക്ഷിച്ചു നോക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/337675/wheat-biscuits-healthy-snacks-special-biscuits)